വാഷിംഗ്ടൺ : ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇത് ക്രൂരതയാണെന്നും കടുത്ത അമർഷമുണ്ടെന്നും സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ബൈഡൻ പറഞ്ഞു. ആശുപത്രിക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി എന്നാണ് ഹമാസിന്റെ ആരോപണം. എന്നാൽ പലസ്തീനിയൻ ഇസ്ലാമിസ്റ്റ് ജിഹാദികൾ തെറ്റായ രീതിയിൽ നടത്തിയ റോക്കറ്റ് ആക്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ഇസ്രയേൽ ആരോപിച്ചു. ഗാസയിലെ അൽ–അഹ്ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ കടുത്ത അമർഷവും ദുഃഖവും അറിയിക്കുന്നതായി ബൈഡൻ പറഞ്ഞു. ഈ വാർത്ത കേട്ട ഉടൻ തന്നെ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചതായും ബൈഡൻ പറഞ്ഞു. ആക്രമണ സമയത്ത് പൗരന്മാരുടെ സംരക്ഷണത്തിനാണ് യുഎസ് പ്രാധാന്യം നൽകുന്നത്. നിഷ്കളങ്കരായ മനുഷ്യരുടെയും രോഗികളുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും മരണത്തെ അപലപിക്കുന്നു എന്നും ബൈഡൻ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033