തിരുവനന്തപുരം : കേരള വിസിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ആൽബർട്ട് ഐൻസ്റ്റിനെ പോലുള്ള വ്യക്തികൾ ഇരിക്കേണ്ട ഇരുപ്പിടത്തിലാണ് അദ്ദേഹത്തിൻറെ ചിന്തകൾക്ക് വിരുദ്ധമായി ചിന്തിക്കുന്ന ചിലർ ഇരിക്കുന്നത്. അതാണ് ഈ സർവകലാശാലയുടെ ഗതികേടെന്നും അദ്ദേഹം തുറന്നടിച്ചു. വിദേശ സർവകലാശാലകളിൽ സ്ഥാനാർത്ഥികളെ വിളിച്ച് സംവാദം സംഘടിപ്പിക്കാറുണ്ട്. അർത്ഥവത്തായ ചർച്ചയ്ക്ക് വേദിയാവുക എന്നതാണ് അതിൻറെ ലക്ഷ്യം. ജനങ്ങളുടെ വിഷയങ്ങളിൽ നിന്ന് സർവകലാശാലകൾ അകലുമ്പോഴെല്ലാo സമഗ്രാധിപത്യം വേരുറപ്പിക്കുന്നു. തെരഞ്ഞെടുപ്പ് എത്ര നിർണായകമാണ് ജനങ്ങൾക്ക് എത്ര ഉത്കണ്ഠ ഉണ്ട് എന്ന് ചടങ്ങിലെ പങ്കാളിത്തം തെളിയിക്കുന്നു. ഇന്ത്യയെ ഗ്രസിക്കുന്ന പ്രശ്നങ്ങളുടെ ചർച്ച പാർലമെന്റിൽ നടക്കുന്നുണ്ടോ. പതിനൊന്നു മാസമായി മണിപ്പൂർ കത്തി കൊണ്ടിരിക്കുകയാണ്.
അതിന് പിന്നിൽ ആരാണ് എന്നത് പാർലമെൻറ് ചർച്ചചെയ്യേണ്ടേ. ദൗർഭാഗ്യവശാൽ ആ ചർച്ച പാർലമെൻറിൽ നടന്നിട്ടില്ല. പാർലമെൻ്റിൽ ഉയരുന്ന ഒരു ചോദ്യങ്ങളോടും പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് താല്പര്യമില്ല. ഒരു തെരഞ്ഞെടുപ്പിനെ പേശി ബലവും പണബലവും റാഞ്ചി കൊണ്ടുപോകുകയാണ് ഇലക്ടറൽ ബോണ്ട് വഴി. കേരളത്തിൽ തട്ടുകടയിലെ ബില്ലിൽ പ്രശ്നമുണ്ടെങ്കിൽ ഇ ഡി വരും. സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് ചൂണ്ടിക്കാട്ടാൻ എന്നാണ് പ്രധാനമന്ത്രിയുടെ കരുവന്നൂർ വിമർശനത്തെ കാണുന്നത്. കേന്ദ്രം നീതിന്യായ സംവിധാനത്തെ തടവറയിലാക്കാൻ ശ്രമിക്കുകയാണ്. അന്വേഷണാത്മക പത്രപ്രവർത്തനം ഇന്ത്യയിൽ അവസാനിച്ചു. ഇന്ന് യഥാർത്ഥ മാധ്യമപ്രവർത്തനം രാജ്യത്ത് നടക്കുന്നില്ല. പി ആർ മാധ്യമപ്രവർത്തനമാണ് നടക്കുന്നത്. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും നിഷ്ക്രിയമാണ്. മാധ്യമങ്ങൾ ഗോദീ മീഡിയയോ, മോദിയോ ആയി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ അവസാനത്തെ പത്രാധിപരായി രാജഗോപാൽ മാറി. ഇത് വിളിച്ചു പറയാൻ സ്വാതന്ത്ര്യമുള്ള രാജ്യത്തിലെ ഏക മാധ്യമ വിഭാഗം കേരളത്തിലെതാണ്. എന്നാൽ അത് ഒരു വിഭാഗത്തിനെതിരെ മാത്രമാണ്. മോദിക്കെതിരെ പോലും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന പ്രഭാഷണമാണ് തടഞ്ഞത്. നടപടി മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച് വി.സി രജിസ്ട്രാർക്ക് നിർദേശം നൽകി. പെരുമാറ്റച്ചട്ടത്തിന്‍റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ‘ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തില്‍ ഇടതുസംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം, വി.സിയുടെ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രതിമാസപരിപാടിയെന്നുമാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033