ഡല്‍ഹി : രാജ്യത്തെ മൂന്നു സേനകളിലെയും ജവാന്മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതിനുള്ള നയം വൈകാതെ കൊണ്ടുവരും. ഇതോടെ പുരുഷന്മാരുടെ കുറഞ്ഞ വിരമിക്കല്‍ പ്രായം ഉയരുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. വേതനം, പെന്‍ഷന്‍ ഇനത്തില്‍ വലിയ തുകയാണ് ബജറ്റില്‍ വകയിരുത്തുന്നത്. 15 അല്ലെങ്കില്‍ 17 വര്‍ഷം മാത്രമാണ് ഒരു ജവാന്‍ സേവനം ചെയ്യുന്നത്. എന്തു കൊണ്ട് ഇവര്‍ക്ക് 30 വര്‍ഷം സേവനം ചെയ്തുകൂട എന്നും പരിശീലനം ലഭിച്ച മനുഷ്യശക്തിയാണ് നഷ്ടപ്പെടുന്നതെന്നും ജനറല്‍ റാവത്ത് വ്യക്തമാക്കി. കുറഞ്ഞ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ കര, നാവിക, വ്യോമ സേനകളിലെ 15 ലക്ഷം പുരുഷന്മാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ മൂന്നു സേനകളിലെയും ജവാന്മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തും : സംയുക്ത സേനാ മേധാവി
RECENT NEWS
Advertisment