പ്രധാനമന്ത്രി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും ; 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജിനെ പരിഹസിച്ച് പി. ചിദംബരം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പ്രധാനമന്ത്രി ഇന്നലെ ഒരു തലക്കെട്ടും ശൂന്യമായ പേജുമാണ് നല്‍കിയത്. അതുകൊണ്ട് തന്റെ പ്രതികരണവും ശൂന്യമാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

“ഇന്നലെ നമുക്ക് പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാന്‍ നമ്മള്‍ കാത്തിരിക്കുകയാണ്. സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധയോടെ എണ്ണും” എന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് പരിശോധിക്കും. ദരിദ്രരും പട്ടിണി കിടക്കുന്നവരും എല്ലാം നഷ്ടപ്പെട്ടവരുമായ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടക്കുകയാണ്. അവര്‍ക്കെന്ത് ലഭിക്കും എന്നതാണ് ആദ്യം അന്വേഷിക്കുകയെന്നും ചിദംബരം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അറിയിക്കും. ലോക്ക്ഡൗണിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ മെയ് 18ന് മുമ്പ് വിശദീകരിക്കുമെന്നും മോദി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...