മല്ലപ്പള്ളി : ജോയിന്റ് കൗൺസിൽ മല്ലപ്പള്ളി മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സോയാമോൾ ഉദ്ഘാടനം ചെയ്തു. ഡി എ കുടിശികയും ലീവ് സറൻഡറും പുന സ്ഥാപിക്കണമെന്നും മല്ലപ്പള്ളിയിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്‍റര്‍ പ്രവർത്തനം പുനരാരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആർ. മനോജ്‌കുമാർ, എൻ അനിൽ, പി.എസ്. മനോജ്‌കുമാർ, ടി.ടി അനീഷ്, പി.ജെ ജോസൂട്ടി, എം.ജി ബിന,എം.ആര്‍ സുനിൽ, ആര്‍.എസ് സുജിത്, എം.ജെ ഷീജ, വി ജയന്തി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ടി.ടി അനീഷ് (പ്രസിഡന്‍റ്), പി.ജെ ജോസൂട്ടി(സെക്രട്ടറി),അമ്പിളി (ട്രഷറര്‍),വി.ജയന്തി (വനിതാ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.