പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിൽ സമാപിച്ചു. ധർണ്ണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. 2024 ജൂലായ് ഒന്നു മുതൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ടതായിരുന്നു ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ. എന്നാൽ നാളിത് വരെയും ജീവനക്കാരുടെ ശമ്പള പരിഷക്കരണം സംബന്ധിച്ച് സർക്കാർ കാണിക്കുന്ന മൗനം ദു:ഖകരമാണെന്നും ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീണ്ടുപോകുന്ന സാഹചര്യത്തിൽ മുൻ ഇടതുപക്ഷ സർക്കാരുകളെ പോലെ ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും എ. ഗ്രേഷ്യസ് വ്യക്തമാക്കി.
ജില്ല പ്രസിഡന്റ് ആർ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. അഖിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പ്രദീപ് കുമാർ, എൻ.അനിൽ, സംസ്ഥാന കൗൺസിൽ അംഗം ജെ.സിനി, അനീഷ് കുമാർ.സി എന്നിവർ സംസാരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]