റാന്നി: അഞ്ചുവർഷ തത്വം പാലിച്ച് സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് ജോയിൻറ് കൗൺസിൽ റാന്നി മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 2024 ജൂലൈ ഒന്നു മുതൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണത്തിന്റെ പ്രാരംഭ നടപടികൾ പോലും ഇതുവരെ സ്വീകരിക്കാത്തതിൽ ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്. 2025 സാമ്പത്തിക ബജറ്റിലും ഇതേപ്പറ്റി ഒന്നും പരാമർശിച്ചിട്ടില്ല അതിനാൽ മുൻ ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ള അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡൻറ് കെ. ശിവദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻറ് ആർ മനോജ് കുമാർ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി എസ്.ജി അമ്പിളി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല ട്രഷറർ മഞ്ജുള ദേവി വരവു ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി അഖിൽ, ട്രഷറർ പി എസ് മനോജ് കുമാർ, എ ഷാജഹാൻ, സി കെ സജീവ് കുമാർ, സംസ്ഥാന വനിതാ കമ്മറ്റിയംഗം ജെ സിനി, മനോജ് മോന്‍ എന്നിവർ പ്രസംഗിച്ചു. പുതിയ മേഖലാ ഭാരവാഹികളായി കെ. ശിവദാസ് (പ്രസിഡൻറ്), തുഷാര, സതീഷ് കുമാർ (വൈസ് പ്രസിഡൻ്റ്മാർ), എസ്.ജി അമ്പിളി (സെക്രട്ടറി), പി.ആര്‍ സൗമ്യ, എസ് ദിവ്യ (ജോയിൻ്റ് സെക്രട്ടറിമാർ), വനിതാ കമ്മറ്റി ഭാരവാഹികളായി മഞ്ജുളാദേവി(പ്രസിഡന്‍റ്), പി ദീപ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.