സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് ജോയിൻറ് കൗൺസിൽ റാന്നി മേഖല സമ്മേളനം

For full experience, Download our mobile application:
Get it on Google Play

റാന്നി: അഞ്ചുവർഷ തത്വം പാലിച്ച് സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് ജോയിൻറ് കൗൺസിൽ റാന്നി മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 2024 ജൂലൈ ഒന്നു മുതൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണത്തിന്റെ പ്രാരംഭ നടപടികൾ പോലും ഇതുവരെ സ്വീകരിക്കാത്തതിൽ ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്. 2025 സാമ്പത്തിക ബജറ്റിലും ഇതേപ്പറ്റി ഒന്നും പരാമർശിച്ചിട്ടില്ല അതിനാൽ മുൻ ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ള അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡൻറ് കെ. ശിവദാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻറ് ആർ മനോജ് കുമാർ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി എസ്.ജി അമ്പിളി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല ട്രഷറർ മഞ്ജുള ദേവി വരവു ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി അഖിൽ, ട്രഷറർ പി എസ് മനോജ് കുമാർ, എ ഷാജഹാൻ, സി കെ സജീവ് കുമാർ, സംസ്ഥാന വനിതാ കമ്മറ്റിയംഗം ജെ സിനി, മനോജ് മോന്‍ എന്നിവർ പ്രസംഗിച്ചു. പുതിയ മേഖലാ ഭാരവാഹികളായി കെ. ശിവദാസ് (പ്രസിഡൻറ്), തുഷാര, സതീഷ് കുമാർ (വൈസ് പ്രസിഡൻ്റ്മാർ), എസ്.ജി അമ്പിളി (സെക്രട്ടറി), പി.ആര്‍ സൗമ്യ, എസ് ദിവ്യ (ജോയിൻ്റ് സെക്രട്ടറിമാർ), വനിതാ കമ്മറ്റി ഭാരവാഹികളായി മഞ്ജുളാദേവി(പ്രസിഡന്‍റ്), പി ദീപ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...