Thursday, July 3, 2025 8:15 am

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിന്‍റ് കൗണ്‍സില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: 2013 ഏപ്രിൽ 1 മുതൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഇപ്പോഴും പിൻവലിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പുനപരിശോധന റിപ്പോർട്ട് പുറത്തുവിട്ട് പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ കോഴഞ്ചേരി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തെ മതിയാകൂവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

സംസ്ഥാന കമ്മിറ്റി അംഗം ജെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ജെ സിനി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡൻറ് സഖാവ് ആര്‍ മനോജ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി വി.വിനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനീഷ് ജോർജ് വരവ് ചില കണക്കും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ രമേശ്, ജില്ലാ സെക്രട്ടറി ജി അഖിൽ, ജില്ലാ ട്രഷറർ പി എസ് മനോജ് കുമാർ, ജില്ലാ ജോയിൻ സെക്രട്ടറിമാരായ എ.ഷാജഹാൻ, ഐ.സബീന , സി. കെ സജീവ്, ജി അനീഷ് കുമാർ, ഫസല്‍ ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജെ സിനി (പ്രസിഡൻ്റ്), വി വിനോജ് (സെക്രട്ടറി), അനീഷ് ജോർജ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...

മാലിയിൽ ഭീകരാക്രമണത്തിനിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി‌ ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

0
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക...

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....