Friday, April 26, 2024 11:49 pm

ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാചിത്രഘോഷയാത്ര ; കൺവീനർ സ്ഥാനത്തു നിന്നും പഴകുളം മധുവിനെ മാറ്റി നിർത്തണം – കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമ്മേളന വേദിയിൽ സ്ഥാപിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാചിത്രഘോഷയാത്രയുടെ കൺവീനർ സ്ഥാനത്തു നിന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പഴകുളം മധുവിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വി.ആർ.സോജി കെ.പി.സി.സി. പ്രസിഡന്റിന് കത്ത് നൽകി. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

ഛായാചിത്ര ഘോഷയാത്രയുടെ സ്വാഗതസംഘ രൂപീകരണയോഗം പന്ത്രണ്ടാം തീയതി ഡി.സി.സി ഓഫീസിൽ നടന്നപ്പോൾ വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രവസ്തുതകളെ തമസ്കരിച്ച് പഴകുളം മധു പ്രസംഗിച്ചു. മന്നത്തു പദ്മനാഭന്റെയും ചിറ്റേടത്തു ശങ്കുപ്പിളളയുടെയും നേതൃത്വത്തിലാണ് വൈക്കം സത്യാഗ്രഹം നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. യോഗത്തിൽ ഉണ്ടായിരുന്ന മണ്ണടി മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനൻ പഴകുളം മധുവിനെ തിരുത്തുവാൻ ശ്രമിച്ചെങ്കിലും മാലേത്ത് സരളാദേവിയുടെ പിന്തുണയോടെ അദ്ദേഹം അതിന് തയ്യാറായില്ല. ശ്രീനാരായണ ഗുരുദേവനോ എസ്.എൻ.ഡി.പി യോഗത്തിനോ വൈക്കം സത്യാഗ്രഹത്തിൽ യാതൊരു പങ്കുമില്ലെന്നും ശ്രീനാരായണ ഗുരുദേവൻ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു പഴകുളം മധു വിന്റെ അഭിപ്രായം. സരളാദേവിയും ഇതിനോട് യോജിച്ചു. ചരിത്രവസ്തുതകളെ സംബന്ധിച്ച് പ്രാവീണ്യമുള്ള മണ്ണടി മോഹനൻ രേഖകളും തെളിവുകളും നിരത്തി മധുവിന്റെ ചരിത്രപരമായ തെറ്റുകൾ തിരുത്തുവാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ വാദഗതിയിൽ ഉറച്ച നിന്നു.

ചരിത്ര വസ്തുതകളെക്കുറിച്ചും വൈക്കം സത്യാഗ്രഹത്തിലേക്കു നയിച്ച സംഭവ പരമ്പരകളെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെ സവർണ്ണർ കേരളത്തിലെ അവർ ണ്ണർക്കു വേണ്ടി നടത്തിയ സമരമായിരുന്നു വൈക്കം സത്യാഗ്രഹം എന്ന പഴകുളം മധുവിന്റെ അഭിപ്രായം അബദ്ധജഡിലവും ചരിത്രനിഷേധവുമാണെന്ന് സോജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ മലയാളവർഷം 1100 കന്നി 12ന് വൈക്കം സത്യാഗ്രഹ ആശ്രമം സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തു. 1000 രൂപ സംഭാവനയും നൽകി. ശ്രീനാരായണ ഗുരുദേവന്റെ ഉടമസ്ഥതയിലുളള വെല്ലൂർ മഠമാണ് സത്യാഗ്രഹ ആശ്രമത്തിന് വിട്ടുനൽകിയത്. ശിവഗിരിയിൽ വൈക്കം സത്യാഗ്രഹത്തിന് വേണ്ടി കാരം സ്ഥാപി ക്കുകയും സന്യാസിമാർ ഭവനങ്ങളിൽ പോയി സത്യാഗ്രഹ ഫണ്ടിലേക്ക് പണം പിരിക്കുകയും ചെയ്തു. ഗുരുദേവശിഷ്യനായ സത്യവ്രതസ്വാമികൾ ആയിരുന്നു മുഖ്യപ്രഭാഷകൻ.

വൈക്കം സത്യാഗ്രഹ നായകനായ റ്റി.കെ.മാധവന്റെ പേരു പോലും മധു യോഗത്തിൽ പരാമർശിച്ചില്ല. വൈക്കം സത്യാഗ്രഹം സംബന്ധിച്ച പന്ത്രണ്ടോളം പുസ്തകങ്ങളുമായിട്ടാണ് സാജി വാർത്താസമ്മേളനത്തിന് എത്തിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ വൈക്കം സത്യാഗ്രഹവും ഗുരുദേവ – ഗാന്ധിജി സമാഗമവും എന്ന ഗ്രന്ഥത്തിലെ പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ച് അദ്ദേഹം തന്റെ വാദമുഖങ്ങൾ നിരത്തി. വൈക്കത്ത് കൂടി റിക്ഷാവണ്ടിയിൽ സഞ്ചരിച്ച ഗുരുദേവനെ ഇറക്കിവിട്ടതും തുടർന്ന് സരസകവി മൂലൂർ ഇതു സംബന്ധിച്ച് രചിച്ച കവിതയും അദ്ദേഹം വ്യക്തമാക്കി.

എൻ. കുമാരൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ആയതു മുതൽ എസ്.എൻ, ഡി.പി.യോഗം സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദം ഉയർത്തിയിരുന്നു. ശ്രീമൂലം പ്രജാ സഭയിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുവാൻ റ്റി.കെ.മാധവന് അവസരം നൽകിയില്ല. ദിവാനെ നേരിട്ടു കാണുവാൻ ശ്രമിച്ചുവെങ്കിലും അനുമതി നൽകിയില്ല. തുടർന്നാണ് തിരുനെൽവേലിയിൽ വെച്ച് റ്റി.കെ.മാധവൻ ഗാന്ധിജിയെ കണ്ടത്. മൗലാനാ മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ കാക്കിനടയിൽ ചേരുന്ന കോൺഗ്രസ് സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കുവാൻ ഗാന്ധിജി റ്റി.കെ.മാധവനെ ഉപദേശിച്ചു. സർദാർ കെ.എം.പണിക്കരുടെയും ബാരിസ്റ്റർ ജോർജ്ജ് ജോസഫിന്റെയും സഹായത്തോടെയാണ് റ്റി.കെ.മാധവൻ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തത്.

ഘോഷയാത്ര നയിക്കുന്ന കെ.പി.സി.സി.ജനറൽ സെക്രട്ടറി ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യമായി എങ്കിലും പഠിക്കേണ്ടിയിരുന്നുവെന്ന് സോജി പറഞ്ഞു. 25 വർഷത്തിലധികം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന ഡി.സി.സി. പ്രസിഡന്റ് സതീ ഷ് കൊച്ചുപറമ്പിൽ മധുവിന്റെ തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കാതിരുന്നത് കെട്ടൽ ഉളവാക്കിയെന്ന് സോജി പറഞ്ഞു. കേരള നവോത്ഥാനത്തിൽ ശ്രീനാരായണ ഗുരുദേവനും എസ്.എൻ.ഡി.പി യോഗത്തിനും ഉളള പങ്കിനെ വിസ്മരിക്കുന്ന കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു കൺവീനറായും ജാഥ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.

വൈക്കം സത്യാഗ്രഹം സംബന്ധിച്ച് വായിക്കേണ്ട പുസ്തകങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. നവോത്ഥാനത്തിന്റെ കോൺഗ്രസ് പൈതൃകം എന്ന തന്റെ ഗ്രന്ഥത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ പൂർണ്ണവിവരങ്ങൾ ഉൾക്കൊളളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്ജിനെ സസ്പെന്റ് ചെയ്ത നടപടിയ്ക്ക് ആധാരമായി സി.സി. ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടത് മധുവിന്റെ നിർദ്ദേശപ്രകാരമാണെന്നും സോജി ആരോപിച്ചു. ജില്ലയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യാതൊരു ശ്രമവും നടത്തുന്നില്ലെന്നും കെ.പി.സി.സി. പ്രഖ്യാപിച്ച അന്വേഷണകമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തെ ദളവാക്കുളം വീണ്ടെടുത്ത് സ്മാരകം നിർമ്മിക്കുണമെന്നും വൈക്കത്തെ കെ.പി.സി.സി. റ്റി.കെ.മാധവന്റെ പ്രതിമ സ്ഥാപിക്കുവാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...

രാത്രി 10 മണിക്കും തീരാതെ പോളിങ് ; വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നിരവധി പേർ...

0
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ്...