എച്ച്3എൻ2 വൈറസ് കേസുകൾ വർധിക്കുന്നു ; സ്‌കൂളുകൾ 10 ദിവസത്തേക്ക് അടച്ചു

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി : എച്ച് 3 എൻ 2 വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിൽ 1 മുതൽ 8 വരെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. കേസ് വർധിക്കുന്ന അസാഹചര്യത്തിൽ 10 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രി നമശ്ശിവായം അറിയിച്ചു. മാർച്ച് 16 മുതൽ മാർച്ച് 26 വരെയാണ് അവധി.

ഇന്ത്യയിൽ എച്ച്3എൻ 2 വൈറസ്
എച്ച് 3 എൻ 2 വൈറസ് കേസുകൾ ഇന്ത്യയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നു. ജനുവരി 2 നും മാർച്ച് 5 നും ഇടയിൽ ഇന്ത്യയിൽ 451 എച്ച്3എൻ 2 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാകുന്നു. ഇന്ത്യയിൽ ഇതുവരെ ഏഴ് പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്.

എച്ച്3എൻ 2 ലക്ഷണങ്ങൾ
ശരീരവേദന, വേദന, പനി, വിറയൽ, ക്ഷീണം, വയറിളക്കം, ഛർദ്ദി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് എച്ച്3എൻ 2 ന്റെ ഫ്ലൂ ലക്ഷണങ്ങൾ. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...