മല്ലപ്പള്ളി : മല്ലപ്പള്ളി പ്രദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ വെങ്ങലശ്ശേരി പള്ളിയിൽ ജനുവരി ഒന്ന് വൈകിട്ട് 3.30-ന് സംയുക്ത ആരാധന നടക്കും. സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി, മല്ലപ്പള്ളി മാർത്തോമ്മാ ഇടവക എന്നിവ ചേർന്നാണ് ആരാധന നടത്തുക. മാർത്തോമ്മാ സഭാ വികാരി ജനറാൾ ഡോ. ജയൻ തോമസ് നേതൃത്വം നൽകും. ഓർത്തഡോക്സ് സഭയ്ക്കും മാർത്തോമ്മാ സഭയ്ക്കും തുല്യ അവകാശമുള്ള കേരളത്തിലെ അഞ്ച് ദേവാലയങ്ങളിൽ ഒന്നാണ് 1834 ജൂലായ് 13-ന് കൂദാശ ചെയ്ത വെങ്ങലശ്ശേരി പള്ളി. നടത്തിപ്പിനായി ഫാ. പി.കെ.ഗീവറുഗീസ്, റവ. ജേക്കബ് കെ. മാത്യു (വികാരിമാർ), ഡോ. ജേക്കബ് ജോർജ്, കുഞ്ഞുകോശി പോൾ (സെക്രട്ടറിമാർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.