പുതുവത്സര ആശംസകൾ പോസ്റ്റ് കാർഡിൽ ; കത്തെഴുത്തിന്‍റെ നല്ലകാലം തിരിച്ചുപിടിച്ച് കുട്ടിക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

വൈക്കം : അയ്യർകുളങ്ങര ഗവ.യു.പി സ്‌കൂളിലെ എല്ലാ കൂട്ടുകാർക്കും പുതുവത്സര ആശംസകൾ പോസ്റ്റ് കാർഡിൽ ലഭിക്കും. കത്തെഴുത്തിന്‍റെ ഊഷ്മളതയെയും പോസ്റ്റൽ സംവിധാനത്തെയും പ്രായോഗികമായി പരിചയപ്പെടുകയാണ് കുട്ടികൾ. പ്രിന്‍റഡ് കാർഡുകൾക്കും സമൂഹമാധ്യമ സന്ദേശങ്ങൾക്കും ബദലായി പോസ്റ്റ് കാർഡിൽ സൗഹൃദ സന്ദേശങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തി സുഹൃത്തുക്കൾക്ക് അയക്കുകയാണ് കുട്ടികൾ. സഹായത്തിന് അദ്ധ്യാപകരും രക്ഷിതാക്കളുമുണ്ട്.

കുട്ടികൾ സ്വന്തം കൈപ്പടയിലാണ് കത്ത് തയ്യാറാക്കി അയക്കുന്നത്. എല്ലാ കുട്ടികൾക്കും കത്ത് ലഭിക്കും. പലർക്കും ആശംസാ കാർഡ് ലഭിച്ചു കഴിഞ്ഞു. കുട്ടികൾക്ക് തികച്ചും പുതിയ അനുഭവമാണ് കത്തും അതുമായെത്തുന്ന പോസ്റ്റുമാനും എല്ലാം. പഴയ വിലാസത്തിലെ പുതിയ തലമുറ പേരുകാരെ തിരഞ്ഞെത്തുന്ന പോസ്റ്റ്മാൻമാർക്കും വീടു പറഞ്ഞു കൊടുക്കുന്ന നാട്ടുകാർക്കും കൗതുകം തന്നെ. സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ഇ.ജി.സാബു ആണ് ആശയം മുന്നോട്ടുവെച്ചത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...