കൊച്ചി : വൈറ്റില സംഘര്‍ഷത്തിനിടയില്‍ നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍. കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് ഷെരീഫ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. അതിനിടെ എറണാകുളം ഡിസിസിയും നടന്‍ ജോജു ജോര്‍ജും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്ന ജോജുവിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം നിരസിച്ചിരുന്നു.
ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ വീണ്ടും അറസ്റ്റ്
RECENT NEWS
Advertisment