വഴിയോര കച്ചവടസ്ഥാപനങ്ങള്‍ വനപാലകര്‍ നീക്കംചെയ്​തു

For full experience, Download our mobile application:
Get it on Google Play

​ അടിമാലി : വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയായി മാറുന്നുവെന്ന്​ ചൂണ്ടിക്കാട്ടി വനപാലകര്‍ വഴിയോര കച്ചവടസ്ഥാപനങ്ങള്‍ നീക്കംചെയ്​തു. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലം മുതല്‍ വാളറവരെയുള്ള വഴിയോര കച്ചവട കേന്ദ്രങ്ങളാണ് വനംവകുപ്പ് നീക്കം ചെയ്​തത്​. നൂറിലേറെ സ്ഥാപനങ്ങളാണ് സ്ഥലത്ത്​. ദേശീയപാത അധികൃതര്‍ നിരവധിതവണ നോട്ടീസ് നല്‍കിയും പൊളിച്ചുമാറ്റുകയും ചെയ്‌തെങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നിലനിന്നിരുന്ന സ്ഥാപനങ്ങളാണ് ഒറ്റദിവസം കൊണ്ട് വനംവകുപ്പ് നീക്കിയത്. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തിയിരുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിന് ചേര്‍ന്നാണ് കൂടുതലും സ്ഥാപനങ്ങളുണ്ടായിരുന്നത്.

പെട്ടിക്കടകളും ഇതര സാധനങ്ങളും വാളറ ഫോറസ്‌റ്റ്​ സ്​റ്റേഷനിലേക്കാണ് മാറ്റിയത്. നേര്യമംഗലം പാലം മുതലുള്ള വിവിധ വഴിയോര കടകളും നീക്കം ചെയ്​തിട്ടുണ്ട്​. കടകളില്‍നിന്ന്​ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്​റ്റിക്​ വസ്​തുക്കളും മറ്റും ഭക്ഷിച്ച്‌ വന്യമൃഗങ്ങള്‍ ചാകുന്നതായി അടിമാലി റേഞ്ച് ഓഫിസര്‍ കെ.രതീഷ്‌കുമാര്‍ പറഞ്ഞു.

മൂന്നാര്‍ ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. വഴിയോര വില്‍പന കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ കുരങ്ങുകള്‍ക്കുള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ നല്‍കുന്ന രീതിയുണ്ട്. ഇക്കാരണത്താല്‍ അവ കൂട്ടമായി ദേശീയപാതയോരത്തേക്കെത്തുന്നതായി വനംവകുപ്പ്​ ഉദ്യോഗസ്ഥര്‍ പറയുന്നു. തീറ്റ ലഭിക്കുമെന്നായാല്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ ദേശീയപാത പരിസരത്തേക്കെത്തുന്ന സാഹചര്യമുണ്ടാകുമെന്നും വനംവകുപ്പ് വാദിക്കുന്നു.

പുതുതായി കച്ചവട കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടോയെന്ന് കണ്ടെത്തുവാന്‍ വനമേഖലയില്‍ നിരീക്ഷണം നടത്തുമെന്നും വനംവകുപ്പ്​ ഉദ്യോസ്ഥര്‍ വ്യക്തമാക്കി. പ്രതിക്ഷേധവുമായി വ്യാപാരികളും രാഷ്​ട്രീയ നേതാക്കളും അടിമാലി: ദേശീയപാതയുടെ നിയന്ത്രണം വനപാലകര്‍ എറ്റെടുക്കുന്നതി​​ന്‍റെ ഭാഗമായിട്ടാണ് റോഡുവക്കിലിരുന്ന പെട്ടിക്കടകള്‍ വനപാലകര്‍ നീക്കിയതെന്ന് വ്യാപാരികളും രാഷ്​ട്രീയ നേതൃത്വവും അരോപിച്ചു. ദേശീയപാത വികസനത്തിന് എന്നും വനംവകുപ്പ് എതിരാണ്. റോഡി​ന്‍റെ വീതി കൂട്ടുന്നതടക്കം പ്രവൃത്തി നടത്തു​മ്പോള്‍ തടസ്സവാദവുമായി വരുന്ന വനപാലകര്‍ പൊതുമരാമത്ത് വകുപ്പി​ന്‍റെ ഭൂമിയിലെ കടന്നുകയറ്റമാണ് ഇപ്പോള്‍ കണ്ടത്. ഈ സാഹചര്യത്തില്‍ ഇവിടെ സര്‍വേ നടത്തി ദേശീയപാതയുടെ ഭൂമി കൃത്യമായി കണ്ടെത്തി വിട്ടുനല്‍കാന്‍ നടപടി വേണം. രാജഭരണകാലത്ത് തന്നെ 45 മീറ്ററോളം സ്ഥലം റോഡിനായി നീക്കിയിട്ടിട്ടുണ്ടെന്നും ഇതി​ന്‍റെ രേഖകള്‍ റവന്യൂ വകുപ്പി​ന്‍റെ കൈവശമുണ്ടെന്നും വനപാലകരുടെ ഇത്തരം നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...