കൊച്ചി : ജോജു ജോര്‍ജ് വിഷയത്തില്‍ ഗണേശ് കുമാര്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വിഷയത്തില്‍ സംഘടന ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാ തന്നെ ചെയ്തു എന്ന അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവര്‍ വിളിച്ചിരുന്നു. പിന്നെ ഗണേശ് കുമാര്‍ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതില്‍ ഇടപെടാം’ ഇടവേള ബാബു പറഞ്ഞു.
ജോജു ജോര്‍ജ് എന്ന നടന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ താര സംഘടന ഇടപെട്ടില്ല എന്നാണ് ഗണേശ് കുമാര്‍ എംഎല്‍എ പറഞ്ഞത്. മോഹന്‍ലാല്‍ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തില്‍ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത് എന്നും ഗണേശ് കുമാര്‍ പറഞ്ഞു.
ഗണേശ് കുമാറിന്റെ വാക്കുകള്‍:
‘ജോജു മദ്യപിച്ചെന്ന കോണ്‍ഗ്രസ് ആരോപണം പൊളിഞ്ഞതോടെ, സ്ത്രീകളെ ആക്രമിച്ചെന്ന് പറഞ്ഞു. ജോജു സ്ത്രീകളെ ആക്രമിച്ചിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അത് പകര്‍ത്തുമായിരുന്നു. എന്നാല്‍ കൗണ്ടര്‍ പരാതി കൊടുക്കാന്‍ സ്ത്രീകളെ മറയാക്കുന്നത് ശരിയായ നടപടിയല്ല. ഇത് ലജ്ജാകരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. സ്ത്രീകള്‍ അവരുടെ മാന്യതയോടെ സമരത്തിന് വരുന്നു. പണ്ട് നടന്ന സമരങ്ങളില്‍ ഗാന്ധിയും നെഹ്റുവും ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും സ്ത്രീകളെ ഒന്നിനും മറയാക്കിയിട്ടില്ല.
ജോജുവിന്റെ നിലപാടിന് സ്വീകാര്യത വന്നപ്പോള്‍ സ്ത്രീകളെ ആക്രമിച്ചെന്ന കള്ളക്കേസുണ്ടാക്കാനാണ് ശ്രമിക്കുന്നത്.ഇതൊരു പതിവ് പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ചവറയില്‍ എന്നെ ആക്രമിക്കുമ്ബോഴും യൂത്ത് കോണ്‍ഗ്രസ് തന്നെ ഷൂട്ട് ചെയ്ത വീഡിയോയില്‍ രണ്ടു സ്ത്രീകളുടെ ശബ്ദം കേള്‍ക്കാം. എന്താണ് ലക്ഷ്യം. കാറില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയാല്‍ അവരെ ഞാന്‍ കടന്നു പിടിച്ചെന്ന് വരുത്തി കള്ളക്കേസുണ്ടാക്കാന്‍ അവരെ കൊണ്ടുവന്നിരിക്കുകയാണ്.
പ്രത്യേകിച്ച് ഇത്രയും അക്രമസംഭവങ്ങള്‍ക്ക് പോകുന്നവര്‍ സ്ത്രീകളെ വിളിച്ചുകൊണ്ട് പോകരുത്. നടന്‍ ജോജുവിനെതിരായ കോണ്‍ഗ്രസ് ആക്രമണത്തില്‍ മൗനം പാലിച്ച താരസംഘടനയായ എഎംഎംഎയ്ക്കെതിരെയും ഗണേശ് കുമാര്‍ രംഗത്തെത്തി. വിഷയത്തില്‍ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു.
മോഹന്‍ലാല്‍ തിരക്കുള്ള വ്യക്തിയാണ്. വിഷയത്തില്‍ ബാബു മറുപടി പറയണം. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തില്‍ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി.അധ്വാനിച്ച പണം കൊണ്ട് ജോജു വാങ്ങിയ കാര്‍ തല്ലിത്തകര്‍ത്തത് തെറ്റായ നടപടിയാണെന്നും ഗണേശ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ജോജു ജോര്‍ജ്-കോണ്‍ഗ്രസ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്