ജോളി ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല : കൂടത്തായി കേസിൽ പോലീസ് നുണ പറയുന്നു – അഡ്വ ആളൂർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിയായ ജോളി ജോസഫ് ജയിലിനകത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ആളൂർ. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ജോളിയുടെ വിടുതൽ ഹർജി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ച് വാദം കേൾക്കുന്നതിനിടെയാണ് സംഭവം. ജോളിയുടെ അഭിഭാഷകനായ അഡ്വ ആളൂരാണ് ഈ വാദം ഉന്നയിച്ചത്.

കൂടത്തായിയിലെ മറ്റ് കേസുകൾക്ക് ബലം നൽകാൻ ജയിലിനകത്തു വച്ച് മുറിവേറ്റത് പോലീസ് ആത്മഹത്യ കേസാക്കി മാറ്റിയതാണെന്ന്‌  ജോളിയുടെ അഭിഭാഷകൻ ആളൂർ വാദിച്ചു. വിടുതൽ ഹർജിയിൽ വിധിപറയാൻ കേസ് ഡിസംബർ 28 ലേക്ക് മാറ്റി. അതിനിടെ ജോളി ജോസഫിൽ നിന്നും ഭർത്താവ് ഷാജു സക്കറിയ നേരത്തെ വിവാഹമമോചനം തേടിയിരുന്നു. കോഴിക്കോട് കുടുംബക്കോടതിയിൽ ഒക്ടോബറിലാണ് വിവാഹമോചന ഹർജി നൽകിയത്. ആറ് കൊലപാതക കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...