തിരുവനന്തപുരം : ന്യായാധിപന്‍ നീതിമാനായ ദൈവത്തെ പോലെ ശിക്ഷ വിധിച്ചുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കൽ. മൂന്ന് പതിറ്റാണ്ട് കാലത്തെ നിയമപോരാട്ടം വിജയംകണ്ടിരിക്കുന്നു. അഭയയ്ക്ക് നൂറുശതമാനവും നീതി ലഭിച്ചു. ഏറെ സന്തോഷമുണ്ടെന്നും വിധിപ്രഖ്യാപനത്തിന് ശേഷം ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒടുവിൽ നീതി ലഭിച്ചെന്ന് അഭയയുടെ സഹോദരനും പ്രതികരിച്ചു. തടവ് ഒരു ദിവസമാണെങ്കിലും അത് നീതിയാണ്. ഇത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നും അഭയയുടെ സഹോദരന്‍ ബിജു തോമസ് പറഞ്ഞു. വിധിയില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.