തിരുവനന്തപുരം : ആര്‍ക്കും വന്നുകേറി ഇരിക്കാനുള്ള ഇടമാണ് എല്‍ഡിഎഫ് എന്ന് ആരും കരുതേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും കേറിവരാവുന്ന ഒരു ഇടമാണ് എല്‍ഡിഎഫ് തോന്നുന്നുണ്ടോ?. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ക്കു തെറ്റി. ഞങ്ങള്‍ക്ക് അവരെ വേണ്ട. അങ്ങനെയൊരു കാര്യമേ എല്‍ഡിഎഫിന്റെ ചര്‍ച്ചയില്‍ വന്നിട്ടില്ല. ജോസ് കെ. മാണി വിഭാഗത്തിന് എല്‍ഡിഎഫില്‍ സ്ഥാനം കിട്ടാന്‍ യാതൊരു സാധ്യതയുമില്ല. അവര്‍ക്കിടയില്‍ സ്ഥാനത്തിന്റെ പേരില്‍ തര്‍ക്കം വന്നതിന് തങ്ങളെന്ത് ചെയ്യാനാണെന്നും കാനം ചോദിച്ചു.
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ വന്നാല്‍ ഇവിടെനിന്ന് എപ്പോഴാണു മറ്റൊരിടത്തേക്കു പോകുന്നതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ എന്നും കാനം രാജേന്ദ്രന് ചോദിച്ചു.