Wednesday, July 2, 2025 8:55 am

പാർട്ടിയില്‍ നിന്നും പുറത്തുപോയവർ തിരികെ വരാൻ ക്യൂ നിൽക്കുകയാണെന്നു ജോസ് കെ മാണി എം.പി

For full experience, Download our mobile application:
Get it on Google Play

ചക്കാമ്പുഴ : പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുന്ന മുന്നണിയാണ് എൽ.ഡി.എഫ്  എന്ന്  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. കേരളത്തിന്റെ സർവ്വതോന്മുഖ വികസനമാണ് കേരള കോൺഗ്രസിന്റെ ലക്ഷ്യമെന്നും പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ തള്ളി പറഞ്ഞ് പുറത്തുപോയവർ ഇന്ന് തിരികെ വരാൻ ക്യൂ നിൽക്കുകയാണെന്നും അദ്ദേഹം ചക്കാമ്പുഴയിൽ നടന്ന കെ.എം.മാണി സ്മൃതി സംഗമത്തിൽ സ്വീകരണമേറ്റു വാങ്ങിക്കൊണ്ട്  പറഞ്ഞു. ചക്കാമ്പുഴ ആശുപത്രി കവലയിൽ കേരള കോൺഗ്രസ് എം ചക്കാമ്പുഴ വാർഡ് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ ജോസ്. കെ. മാണിയേയും, മന്ത്രി റോഷി അഗസ്റ്റിനെയും ചക്കാമ്പുഴയിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം ചീഫ് വിപ്പ് പ്രൊഫ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. മുൻ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് പി. ജെ. ജോൺ പുതിയിടത്തുചാലിയേയും ചക്കാമ്പുഴയിലെ മുതിർന്ന പാർട്ടി പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. ബേബി ഉഴുത്തുവാൽ അദ്ധ്യക്ഷത വഹിച്ചു. ഓസ്റ്റിയൻ കുരിശുംമൂട്ടിൽ, തോമസ് ചാഴികാടൻ എം പി, ജോബ് മൈക്കിൾ എം.എൽ.എ, പി.എം.മാത്യു, രാജേഷ് വാളിപ്ലാക്കൽ, ബൈജു ജോൺ പുതിയിടത്തു ചാലിൽ, സിന്ധു മോൾ ജേക്കബ്ബ്, മഞ്ചു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി ജി ആർ അനിൽകുമാർ

0
തിരുവനന്തപുരം : ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി...

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...