ഡാലസില്‍ റേഹബാര്‍ഡിലെ തടാകത്തില്‍ രണ്ടു മലയാളികള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

രാമമംഗലം : അമേരിക്കയിലെ  ഡാലസില്‍ റേഹബാര്‍ഡിലെ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ 2 മലയാളികള്‍ മുങ്ങി മരിച്ചു. രാമമംഗലം കടവ് ജംക്‌ഷനു സമീപം താനുവേലില്‍ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. തോമസ് ആന്റണി ഡാലസില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണു ലഭിച്ച വിവരം. ബിജു ഡാലസില്‍ വിനോദ സഞ്ചാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്.

ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണ‌ി അപകടത്തില്‍പ്പെട്ടത്. ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാലസില്‍ സ്ഥിരതാമസമാണ്. മാതാപിതാക്കളായ ഏബ്രഹാമും വല്‍സമ്മയും ഇവര്‍ക്കൊപ്പമുണ്ട്. 2 വര്‍ഷം മുന്‍പാണ് ഇരുവരും രാമമംഗലത്തു നിന്നു യുഎസിലേക്കു പോയത്. അടുത്ത മാസം രാമമംഗലത്ത് എത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ – രാമമംഗലം പുല്യാട്ടുകുഴിയില്‍ സവിത ഡാലസില്‍ നഴ്സാണ്. മക്കള്‍ – ഡിലന്‍, എയ്ഡന്‍, റയാന്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ദില്ലി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...