Sunday, June 23, 2024 8:18 am

സി​പി​ഐ​ക്കെ​തി​രാ​യി വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നെ​ന്ന വാ​ര്‍​ത്ത വ്യാ​ജം : ജോ​സ് കെ. ​മാ​ണി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സി​പി​ഐ​ക്കെ​തി​രാ​യി വി​മ​ര്‍​ശ​നം ഉയര്‍​ന്നെ​ന്ന വാ​ര്‍​ത്ത വ്യാ​ജ​മെ​ന്ന് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി.

ഇ​ട​തു മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ ഭി​ന്ന​ത​യു​ണ്ടെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​മാ​ണ് ഈ ​വാ​ര്‍​ത്ത​യ്ക്ക് പി​ന്നി​ലെ​ന്നും ഇ​ട​തു​പ​ക്ഷ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി തെ​രെ​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി യോ​ഗം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റു​ക​ളി​ലും സി​പി​ഐ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വ​ലി​യ പി​ന്തു​ണ ഉ​ണ്ടാ​യി. സി​പി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പൂ​ര്‍​ണ തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി വി​ല​യി​രു​ത്തി​യ​ത്. ഇ​തി​ന് വി​പ​രീ​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ചില മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ളതെന്നും ​ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

അ​തേ​സ​മ​യം കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ റാ​ന്നി​യി​ലെ സി​പി​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ച്‌ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു​വെ​ന്ന വാ​ര്‍​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് റാ​ന്നി​യി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​നും പ​റ​ഞ്ഞു. സി​പി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ത്തെ അ​ഭി​ന​ന്ദി​ച്ചാ​ണ് യോ​ഗ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി എ​ന്ന ത​ര​ത്തി​ല്‍ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ട്ട​യം ജി​ല്ല​യി​ല​ട​ക്കം സി​പി​ഐ​യു​ടെ നി​സ​ഹ​ക​ര​ണം വ​ള​രെ പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഉ​യ​ര്‍​ന്ന​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ...

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു ; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക്...

0
മലപ്പുറം: ശരീരത്തിൽ കമ്പി തുളച്ചു കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം....

ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ് ; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ...

0
തിരുവനന്തപുരം : ടിപി വധക്കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ്...

ഉത്തരക്കടലാസിൽ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താൻ കോളം ; നീറ്റ് പരീക്ഷയിൽ വീണ്ടും വിവാദം

0
കോഴിക്കോട്: നീറ്റ് പരീക്ഷാ ഉത്തരക്കടലാസിൽ വിദ്യാർഥികളുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടതിനെതിരെയും ആക്ഷേപം....