ആലപ്പുഴ -ചങ്ങനാശേരി റോഡ് നവീകരണം ; ഭാരപരിശോധനയുടെ രണ്ടാംഘട്ടം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: ആലപ്പുഴ -ചങ്ങനാശേരി റോഡ് നവീകരണത്തോടനുബന്ധിച്ചു നിര്‍മിക്കുന്ന മേല്‍പ്പാലങ്ങളുടെ ഡിസൈന്‍ തയാറാക്കുന്നതിന്റെ ഭാഗമായുള്ള ഭാരപരിശോധനയുടെ രണ്ടാംഘട്ടം ആരംഭിച്ചു. നെടുമുടി പാലത്തിനു സമീപമാണ് ഭാരപരിശോധനകള്‍ ആരംഭിച്ചത്. ഒരു മാസം മുമ്പ്  ഇവിടെ മണ്ണിനടിയില്‍ താഴ്ത്തിയ പൈലിങിനു മുകളിലാണ് ഭാരം കയറ്റി പരിശോധനകള്‍ നടക്കുന്നത്.

500 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള തൂണുകളാണ് നെടുമുടിയില്‍ മേല്‍പ്പാലത്തിനായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ തൂണില്‍ 1250 ടണ്‍ ഭാരം വരുന്ന കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തിയാണ് മണ്ണിന്റെ ഘടനയുടെ പരിശോധനകള്‍ നടക്കുന്നത്.

എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പണ്ടാരക്കുളം മുതല്‍ ഒന്നാംകര വരെയുള്ള പ്രദേശത്ത് വ്യത്യസ്ത ഇടങ്ങളിലായി 1.7 കിലോമീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. വെള്ളപ്പൊക്കക്കാലത്ത് എസി റോഡില്‍ വെള്ളക്കെട്ട് ഏറ്റവുമധികം രൂക്ഷമാകുന്ന പ്രദേശങ്ങളിലാണ് മേല്‍പ്പാലം നിര്‍മിക്കാനുദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റവുമാദ്യം വെള്ളം കയറുന്ന പ്രദേശങ്ങളിലൊന്നായ പള്ളിക്കൂട്ടുമ്മ ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ മേല്‍പ്പാലം നിര്‍മാണത്തില്‍ നിന്നും ഒഴിവാക്കിയതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...