ജോസ് പക്ഷ​ത്തെ എം.​എ​ല്‍.​എ​മാ​ര്‍ വി​പ്പ് ലം​ഘി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പി.​ജെ ; ജോസഫിന് വിപ് നല്‍കാന്‍ അധികാരമില്ലെന്ന് ജോസ്‌

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ്​-​എം നി​യ​മ​സ​ഭ ചീ​ഫ് വി​പ്പെ​ന്ന​ നി​ല​യി​ല്‍ റോ​ഷി അ​ഗ​സ്​​റ്റി​നാ​ണ്​ വി​പ്പ്​ ന​ല്‍​കാ​ന്‍ അ​ധി​കാ​ര​മെ​ന്ന്​ ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം.​എ​ല്‍.​എ. രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി​ക​ളി​ല്‍ പി​ള​ര്‍പ്പു​ണ്ടാ​യാ​ല്‍ അ​തി​നു​മുമ്പു​ള്ള ത​ല്‍​സ്ഥി​തി തു​ട​ര​ണ​മെ​ന്നാ​ണ്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍, പി​ള​ര്‍പ്പി​നു​ശേ​ഷം പാ​ര്‍ല​മന്റെറി സ്ഥാ​ന​ങ്ങ​ളി​ല്‍ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കി​ല്ല.

പി​ള​ര്‍പ്പി​നു​ മു​മ്പ്‌ നി​യ​മ​സ​ഭ ചീ​ഫ് വി​പ്പാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള റോ​ഷി അ​ഗ​സ്​​റ്റി​ന് ത​ന്നെ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും ഉ​ള്ള​തെ​ന്നും മ​റ്റാ​രു​ടെ​യും വി​പ്പ് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍ക്കു​ന്ന​ത​ല്ലെ​ന്നും ഡോ.​ജ​യ​രാ​ജ് എം.​എ​ല്‍.​എ പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്റെ നി​ര്യാ​ണ​ത്തെ​ തു​ട​ര്‍​ന്ന് ഒ​ഴി​വു​വ​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് മ​ത്സ​രം ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ​മാ​ര്‍​ക്ക് വി​പ്പ് ന​ല്‍​കു​മെ​ന്ന് നേ​ര​ത്തേ പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജോ​സ് ​പക്ഷ​ത്തെ എം.​എ​ല്‍.​എ​മാ​ര്‍ വി​പ്പ് ലം​ഘി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​യ​മ​സ​ഭ​യി​ലെ നി​ല​വി​ലെ ക​ക്ഷി​നി​ല​യ​നു​സ​രി​ച്ച്‌ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​മെ​ങ്കി​ലും യു.​ഡി.​എ​ഫി​ല്‍​നി​ന്ന്​ മാ​റ്റി​നി​ര്‍​ത്തി​യ ജോ​സ് പ​ക്ഷ​ത്തെ ര​ണ്ട് എം.​എ​ല്‍.​എ​മാ​ര്‍ ആ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന​തി​ല്‍ ആ​കാം​ക്ഷ നി​ല​നി​ല്‍​ക്കെ​യാ​ണ്​ വി​പ്പ്​ ത​ര്‍​ക്കം.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...