അമ്മച്ചിയുടെ മരണം വീട്ടില്‍ ചെന്ന് സ്ഥിരീകരിക്കണം ; ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ പ്രവാസിയുടെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

പന്തളം :  ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ പ്രവാസിയുടെ പരാക്രമം. ഡോക്ടറേയും നേഴ്സുമാരെയും അസഭ്യം പറഞ്ഞതുകൂടാതെ ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുവാനും ശ്രമം നടന്നുവെന്ന് ആശുപത്രി മാനേജ്മെന്റ് നൂറനാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ ആശുപത്രി മാനേജ്മെന്റിനെയും  ജീവനക്കാരെയും അധിക്ഷേപിക്കുന്ന രീതിയില്‍  സോഷ്യല്‍ മീഡിയയില്‍കൂടി പ്രചാരണം നടത്തുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ്  പ്രവാസിയായ വെണ്മണി സ്വദേശി ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ എത്തിയത്. അയല്‍വാസിയായ 90 വയസ്സുള്ള അമ്മച്ചി ഇപ്പോള്‍ മരിച്ചുവെന്നും ഡോക്ടര്‍ കൂടെ വന്ന് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ ഒരു പതിവ് ഇല്ലെന്നും പ്രത്യേകിച്ച് കോവിഡ്‌ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക് വന്ന് മരണം സ്ഥിരീകരിക്കുവാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയുടെ ആംബുലന്‍സ് വിട്ടുനല്കാമെന്നും ഇവിടെ എത്തിച്ചാല്‍ ഇ.സി.ജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി മരണം സ്ഥിരീകരിക്കാമെന്നും ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ ഇതിന് ചെവിക്കൊള്ളാതെ വന്നയാള്‍ ആശുപത്രിയില്‍ അക്രമത്തിനു മുതിരുകയായിരുന്നുവെന്ന്  ജീവനക്കാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...