പന്തളം : ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ ഡോക്ടര്‍മാരെ ഇനി സൗജന്യമായി കാണാം. കണ്‍സല്‍ട്ടേഷന്‍ ഫീസ് പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. ജൂലൈ 31 വരെ ഈ സൗകര്യം ലഭ്യമാണ്. ലോക്ഡൗൺ മുലം ബുദ്ധിമുട്ട് അനുഭവിക്കുന്ന പൊതുസമൂഹത്തിന് ചെറിയൊരു ആശ്വാസം എന്ന നിലയിലാണ് കണ്‍സല്‍ട്ടേഷന്‍ ഫീസ് വേണ്ടെന്നു വെച്ചതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്ക് 0479 234982, 2374870, 2374687 എന്നീ നമ്പറുകളില്‍ വിളിക്കാം.
ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ ജൂലെയ് 31 വരെ ഡോക്ടര്‍മാരെ സൗജന്യമായി കാണാം
RECENT NEWS
Advertisment