കോട്ടയം : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനിൽ നിന്ന് മുമ്പും വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തന്നോട് അദ്ദേഹത്തിന് എന്തെങ്കിലും വിരോധമുണ്ടോയെന്ന് കാനത്തോടാണ് ചോദിക്കുന്നത്. താൻ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും ജോസ് കെ മാണി പറഞ്ഞു.
സി.പി.ഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയിൽ കക്ഷികൾ തമ്മിൽ വലിപ്പച്ചെറുപ്പമില്ല. ബിഷപ്പിൻറെ പ്രസ്താവന സംസ്ഥാന സർക്കാരിൻറെ മുന്നിലുണ്ട്. സർക്കാർ അക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കും. വിഷയം വീണ്ടും ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.