Wednesday, May 15, 2024 12:41 pm

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല. വഞ്ചനാകുറ്റം ചുമത്തിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് സെസി സേവ്യറുടെ വാദം. മനപൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.

വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സെസിയുടെ മുൻകൂർ ജാമ്യഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തു. മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നും ആരോപണമുണ്ട്‌. കോടതി നിർദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമലയിൽ റോപ് വേ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

0
പത്തനംതിട്ട : കൂടുതൽ സൗകര്യമൊരുക്കാൻ ശബരിമലയിൽ റോപ് വേ സ്ഥാപിക്കാനുള്ള നടപടികൾ...

നടുക്കടലിൽ അനന്തിന്റെയും രാധികയുടെയും രണ്ടാം പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ ; പങ്കെടുക്കുന്നത് 800 അതിഥികൾ,...

0
ഡൽഹി: ഇന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും നിത അംബാനിയും തങ്ങളുടെ...

സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായിൽ ; മെയ് 20ന് കേരളത്തിൽ മടങ്ങിയെത്തും

0
തിരുവനന്തപുരം : സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്...

ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകിയില്ല ; പിന്നാലെ ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദിച്ചതായി പരാതി, കടയും...

0
പാലക്കാട്: ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന്...