തിരുവനന്തപുരം : ഒരു ഉപാധിയും വെച്ചല്ല കേരളാ കോണ്‍ഗ്രസ് എം ഇടതു മുന്നണിയില്‍ വന്നതെന്ന് ജോസ് കെ മാണി. സീറ്റിന്റെ കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സ്വാധീനമുള്ള മേഖലകളില്‍ പ്രാതിനിധ്യം ലഭിക്കും. ഇടതു മുന്നണി ദുര്‍ബലമാകില്ല. ഇടത് മുന്നണിയില്‍ നിന്ന് ആരെങ്കിലും കൊഴിഞ്ഞു പോകുമെന്ന് അപ്പുറത്തുള്ളവര്‍ക്ക് ആഗ്രഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലാ സീറ്റില്‍ തര്‍ക്കം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മാണി. സി. കാപ്പന്‍ എംഎല്‍എ രംഗത്ത് എത്തി. സീറ്റുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പീതാംബരന്‍ മാസ്റ്ററുമായി സംസാരിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ എന്‍സിപി ചര്‍ച്ച ചെയ്യും. ഇടതു മുന്നണിയില്‍ വിശ്വാസമെന്നും മാണി. സി. കാപ്പന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതിന് പിന്നാലെയാണ് മാണി. സി. കാപ്പന്റെ പ്രതികരണം.