Friday, July 4, 2025 6:17 am

തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും ; ജോസ് കെ മാണി എം. പി

For full experience, Download our mobile application:
Get it on Google Play

ഭരണങ്ങാനം : മഴക്കാലത്ത് തകർന്ന് ഗതാഗത യോഗ്യമല്ലാതായിത്തീർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ മാണി എം.പി. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിർമ്മിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കനത്തമഴയിൽ പഞ്ചായത്തിലെ വിവിധ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. സംസ്ഥാന ഗവൺമെൻറ് സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. ദീപസ്തംഭം 2021 -22 പദ്ധതിപ്രകാരം രണ്ട് ഘട്ടങ്ങളിലായി 33 ലൈറ്റുകളാണ് ദരണങ്ങാനം ഡിവിഷനിൽ സ്ഥാപിച്ചത്. ഇടപ്പാടി പള്ളി ജംഗ്ഷൻ, ഭരണങ്ങാനം സെൻട്രൽ ജംഗ്ഷൻ, ചൂണ്ടച്ചേരി, കോടിയാനിച്ചിറ അമ്പലം ജംഗ്ഷൻ, പാമ്പുരാംപാറ, പ്ലാക്ക ത്തൊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി, ജോസ് ചെമ്പകശ്ശേരി പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, അനുമോൾ മാത്യു , ബീന ടോമി, ജെസി ജോസ് , എൽസമ്മ ജോർജുകുട്ടി ,രാഹുൽജി കൃഷ്ണൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സിബി പ്ലാത്തോട്ടം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോമി മാത്യു , റ്റി.കെ. ഫ്രാൻസീസ്, ഇ.വി പ്രഭാകരൻ, ഔസേപ്പച്ചൻ കുന്നുംപുറം,എ .ടി ജോസഫ് , ജോസഫ് ചെമ്മല, ജോണി വടക്കേ മുളഞ്ഞ നാൽ, തോമസുകുട്ടി വരിക്കയിൽ ,സക്കറിയാസ് ഐപ്പൻ പറമ്പിൽ കുന്നേൽ, സുരേഷ് വരിക്കപ്പൊതിയിൽ , ജോണിക്കുട്ടി വടക്കേമുറി, സിസി ഐ പ്പൻ പറമ്പിൽ കുന്നേൽ, ടോമി തുരുത്തിക്കര ,മാത്തുകുട്ടി വാളിപ്ലാക്കൽ ,സോണി പടിഞ്ഞാത്ത്, ടോമി തെങ്ങുംപള്ളിൽ, ഷാജി കിഴക്കേക്കര ,ബെന്നി വറവുങ്കൽ, ദേവസ്യ മത്തായി, തങ്കച്ചൻ ഞാലിൽ, സിനു തുമ്മ നിക്കുന്നേൽ, ബേബി കൂട്ടുങ്കൽ, ആകാശ തെങ്ങുംപള്ളിൽ, ലൂക്കാച്ചൻ പണംപാറ, തോമസ് കടമ്പു കാട്ടിൽ, ബിജു നടുവക്കുന്നത്ത് , അഗസ്റ്റിൻ കരിo കുറ്റിങ്കുളം കുളം തുടങ്ങിയവർ പ്രസംഗിച്ചുഭരണങ്ങാനം ഡിവിഷനിലെ കരൂർ , കടനാട് , മീനച്ചിൽ എന്നീ പഞ്ചായത്തുകളിലെ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഏതാനും ദിവസങ്ങൾക്കകം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ്...

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...