തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. എം.എന്‍ സ്മാരകത്തിലെത്തിയാണ് കാനം-ജോസ് കെ മാണി കൂടിക്കാഴ്ച നടന്നത്. എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി പ്രവേശം ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. സിപിഐ തങ്ങളെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നെന്നും പഴയ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
കാനം രാജേന്ദ്രനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി : പഴയ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായം
RECENT NEWS
Advertisment