കോട്ടയം : ലൗ ജിഹാദ് വിഷയത്തിലെ ആശയക്കുഴപ്പം നീക്കണമെന്ന മുന്‍ പ്രസ്താവനയില്‍ നിന്ന് പിന്മാറി കേരള കോണ്‍ഗ്രസ് (എം) നേതാവും പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ.മാണി. താനും പാര്‍ട്ടിയും എല്‍.ഡി.എഫിനൊപ്പമാണെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. ലൗ ജിഹാദില്‍ ജോസ് കെ.മാണി നടത്തിയ പരാമര്‍ശം സി.പി.എം, സി.പി.ഐ നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. കെ.സി.ബി.സി ജോസ് കെ.മാണിയുടെ പ്രസ്താവനയെ അനുകൂലിക്കുകയും ചെയ്തിരുന്നു.
ലൗ ജിഹാദില്‍ കുടുങ്ങി ജോസ് കെ.മാണി ; അവസാനം നിലപാട് തിരുത്തി
RECENT NEWS
Advertisment