Monday, May 5, 2025 10:40 pm

രണ്ടില പോയതിനൊപ്പം ചെണ്ടയും പൊട്ടി ; ജോസഫിന്റെ പിടിവാശിക്ക്‌ മുമ്പില്‍ ദൈവവും കണ്ണടച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ‘ര​ണ്ടി​ല’ കി​ട്ടി​ല്ലെ​ന്നു​റ​പ്പാ​യ​തി​നൊ​പ്പം കൈ​യി​ലി​രു​ന്ന ‘ചെ​ണ്ട’​യും പൊ​ട്ടി​യ​തോ​ടെ പു​തി​യ ചി​ഹ്ന​ത്തി​ന്​ ത​ല​പു​ക​ഞ്ഞ്​ ജോ​സ​ഫ്​ വി​ഭാ​ഗം. ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ജോ​സ​ഫ് വി​ഭാ​ഗം സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നൊ​പ്പ​മാ​ണ് പു​തി​യ പ്രതിസന്ധി.

ര​ണ്ടി​ല ഇ​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച ചെ​ണ്ട ചി​ഹ്ന​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ലെ ധാ​ര​ണ. എ​ന്നാ​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​ന്‍ അ​നു​വ​ദി​ച്ച ചി​ഹ്ന​ങ്ങ​ളി​ല്‍ ചെ​ണ്ട​യി​ല്ല.

​ ട്രാ​ക്​​ട​ര്‍ ഓ​ടി​ക്കു​ന്ന ക​ര്‍​ഷ​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന്​ ചി​ഹ്ന​ങ്ങ​ളാ​ണ്​ പു​തു​താ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്​-​എ​മ്മി​ല്‍ ല​യി​ക്കു​ന്ന​തി​നു​മു​മ്പ്  സൈ​ക്കി​ള്‍ ചി​ഹ്ന​ത്തി​ലാ​ണ്​ കേ​ര​ള കോ​ണ്‍​ഗ്ര​സ്​ (ജെ) ​സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ചി​രു​ന്ന​ത്. ല​യ​ന​ത്തി​നു​പി​ന്നാ​ലെ ക​മ്മീഷ​ന്‍ മ​ര​വി​പ്പി​ച്ച ഈ ​ചി​ഹ്നം​ തി​രി​കെ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​തി​നി​ടെ ജോ​സ​ഫ്​ വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​ല്ലാം പൊ​തു​ചി​ഹ്നം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പി.​ജെ. ജോ​സ​ഫ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​​ ക​ത്ത്​ ന​ല്‍​കി​യി. എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക്കും ഒ​രേ ചി​ഹ്നം ല​ഭി​ക്കു​​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ടു​ത്ത ദി​വ​സം ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യാ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്​ (ജോ​സ​ഫ്​) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി എ​ബ്ര​ഹാം പ​റ​ഞ്ഞു.

അ​തി​നി​ടെ ഹ​ര്‍ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തോ​ടെ ജോ​സ​ഫ്​​ വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം സ്വ​ത​ന്ത്ര​രെ​ന്ന നി​ല​യി​ലാ​കും മ​ത്സ​രി​ക്കേ​ണ്ടി​വ​രു​ക. ‘ര​ണ്ടി​ല’​യി​ല്‍ വീ​ണ്ടും തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ഇ​നി നി​യ​മ​പോ​രാ​ട്ടം വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​വും പാ​ര്‍​ട്ടി​യി​ല്‍ ശ​ക്ത​മാ​ണ്. പു​തി​യ പാ​ര്‍​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന വി​കാ​ര​മാ​ണ്​ ഇ​വ​ര്‍ പ​ങ്കു​വെ​ക്കു​ന്ന​ത്.

പ​ഴ​യ​ ജോ​സ​ഫ് ഗ്രൂ​പ്പ്  പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ആ​ലോ​ച​ന​യു​ണ്ടെ​ങ്കി​ലും പി​ള​ര്‍​പ്പി​ല്‍ മാ​ണി വി​ഭാ​ഗ​ക്കാ​രും ഒ​പ്പ​മെ​ത്തി​യ​തി​നാ​ല്‍ മ​റ്റു​പേ​രു​ക​ളാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.​ എ​ല്‍.​ഡി.​എ​ഫി​ലെ മി​ക​ച്ച പ​രി​ഗ​ണ​ന​ക്കു​പി​ന്നാ​ലെ ‘ര​ണ്ടി​ല’​യും ല​ഭി​ച്ച​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്​-​എം കേ​ന്ദ്ര​ങ്ങ​ള്‍ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. മു​ന്ന​ണി മാ​റി മ​ത്സ​രി​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ടി​ല അ​നി​വാ​ര്യ​മാ​യി​രു​ന്നെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയിൽ

0
തിരുവനന്തപുരം: മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ  ഷാജൻ സ്കറിയ കസ്റ്റഡിയിൽ....

മോഷണ കേസിൽ പ്രവാസി വീട്ടുജോലിക്കാരിക്കെതിരെ പരാതി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ മോഷണ കേസിൽ പ്രവാസി വീട്ടുജോലിക്കാരിക്കെതിരെ പരാതി. ഏഷ്യക്കാരനായ...

സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ...

ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പോലീസിന്റെ പിടിയിൽ

0
പെരുമ്പാവൂർ: പെരുമ്പാവൂർ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. അസം നവഗോൺ...