Monday, May 6, 2024 12:25 am

സിൽവർ ലൈന് വേണ്ടി എം. വി. ഗോവിന്ദൻ നിരത്തുന്ന പരിഹാസ്യമായ വാദമുഖങ്ങൾ കേരളം പുച്ഛത്തോടെ തള്ളിക്കളയുo : ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിവരാവനാവാത്ത കടക്കണിയും പാരിസ്ഥിതിക തകർച്ചയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്ര വലിയ കുടിയൊഴിപ്പിക്കലും സൃഷ്ടിക്കുന്ന സിൽവർ ലൈന് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ നിരത്തുന്ന പരിഹാസ്യമായ വാദമുഖങ്ങൾ കേരളം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.

ഇതുവരെ ഒരു അനുമതിയും ലഭിച്ചിട്ടില്ലെന്ന് ഒടുവിൽ സർക്കാർ തന്നെ വ്യക്തമാക്കുകയും ഇതിനുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ഓഫീസുകൾ അടച്ചു പൂട്ടുകയും ചെയ്തിട്ടും സി.പി.എം നേതാക്കൾക്ക് ഇടയ്ക്കിടയ്ക്ക് ഇത് വീണ്ടും തികട്ടി വരുന്നത് വിദേശ വായ്പ ഓഫർ സൃഷ്ടിച്ച ഹാങ്ങ് ഓവറിൽ നിന്ന് ഇതുവരെയും ഇവർ മുക്തരായിട്ടില്ല എന്നതു കൊണ്ടാണ്‌. കേരളത്തെ മുച്ചൂടും മുടിക്കുന്ന പദ്ധതിയാണിതെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ഇതിന്റെ വക്കാലത്തുമായി നടക്കുന്നത് വിദേശ ഏജൻസികളെ തൃപ്തിപ്പെടുത്തുമെങ്കില്‍ ആയിക്കോട്ടേ.

എന്നാൽ അത് സാധാരണക്കാരന് വേണ്ടിയാണെന്ന് പറയുന്ന ആത്മവഞ്ചന ആര് വിശ്വസിക്കാനാണ്. ഇതുവരെ കാസർകോട്ടെ ക്യാൻസർ രോഗികൾക്ക് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പോകാനാണ് സിൽവർ ലൈൻ എന്ന് പാടി നടന്നവർക്ക് ഇപ്പോൾ കുടുംബശ്രീക്കാർ അപ്പം വിൽക്കുന്ന വെളിപാടാണ് ഉണ്ടായിരിക്കുന്നത്. രണ്ടല്ല പത്തു കുട്ട അപ്പം വിറ്റ കാശുകൊണ്ട് സിൽവർ ലൈനിൽ കയറാൻ പറ്റുമോ?

ഇത്തരം ബഡായികളും പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന ആത്മപ്രശംസകളും കൊണ്ട് നിറഞ്ഞതു മൂലമാണ് ജനകീയ പ്രതിരോധ ജാഥയെ ജനങ്ങൾ നിരാകരിച്ചിരിക്കുന്നതെ ന്നും പുതുശ്ശേരി പറഞ്ഞു. കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതൊന്നും ഉണ്ടാകില്ലെന്ന് മാധ്യമ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിന്റെ മഷി ഉണങ്ങും മുമ്പ് മാധ്യമ സ്ഥാപനങ്ങളിൽ അതിക്രമിച്ച് കടന്ന് അക്രമം നടത്തുന്നതും പോലീസ് റെയ്ഡ് നടത്തുന്നതും ഇക്കൂട്ടരുടെ യഥാർത്ഥ മുഖം വെളിവാക്കിയിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...