ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​ത് തി​ന്മ​ക​ൾ​ക്കെ​തി​രെ പോ​രാ​ടി​യ ശ്രേ​ഷ്ഠ ജീ​വി​തം: മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മൂ​ഹി​ക തിന്മക​ൾ​ക്കെ​തി​രെ നി​ർ​ഭ​യം പോ​രാ​ടി​യ ശ്രേ​ഷ്ഠ ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ജ​ന​ങ്ങ​ളു​ടെ മോ​ച​ന​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി അ​ദ്ദേ​ഹം വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. മും​ബൈ ചു​വ​ന്ന തെ​രു​വി​ലെ കു​ഞ്ഞു​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്- അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

പ്ര​ള​യം, ഭൂ​ക​മ്പം തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹം രാ​ജ്യ​മെ​മ്പാ​ടും സ​ഞ്ച​രി​ച്ചു. കേ​ര​ളം സു​നാ​മി​യും മ​ഹാ​പ്ര​ള​യ​വും നേ​രി​ട്ട​പ്പോ​ഴും മെ​ത്രാ​പ്പൊ​ലീ​ത്ത സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. മ​ത​നി​ര​പേ​ക്ഷ​മാ​യ നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​നു​വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വേ​ർ​പാ​ട് സ​ഭ​യ്ക്ക് മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​നാ​കെ വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...