കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി. ക്യാമറാമാനോടും സംഭവത്തിൽ ഇടപെട്ട സിനിമാ നിർമ്മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തിൽ പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം.
അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്. സംഭവത്തിൽ മരട് പോലീസ് സ്‌റ്റേഷനിൽ മാധ്യമ പ്രവർത്തക പരാതി നൽകി. സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമപ്രവർത്തക പരാതിയിൽ ആവശ്യപ്പെടുന്നു.