പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 93-ാം വാർഷിക ദിനാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തപ്പെട്ടു. എൽഎ സി ട്രഷറർ റവ: ഡോ. മാത്യു എം തോമസിന്റെ അദ്ധ്യക്ഷതയിലുള്ള മീറ്റിംഗിൻ്റെ ഉദ്ഘാടന കർമ്മം അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത നിർവ്വഹിച്ചു. പത്തനംതിട്ട ജില്ല കോടതി സ്പെഷ്യൽ ജഡ്ജ് ഡോണി തോമസ് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സജീവസേവനത്തിൽ നിന്നും വിരമിക്കുന്ന അജി എം ആർ (ഹെഡ്മിസ്ട്രസ്സ്), സ്വപ്ന സാറാ മാത്യു, ജയമോൾ മേരി ജേക്കബ്, ലറ്റീഷ്യ മറിയ സാമുവേൽ, മറിയാമ്മ സി. ജോൺ എന്നിവർക്ക് സമുചിതമായ യാത്രയപ്പ് നല്കി. പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ, എം.റ്റി ആൻ്റ് ഇ എ കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, മുൻസിപ്പൽ കൗൺസിലർ സിന്ധു അനിൽ, പത്തനംതിട്ട ഡി ഇ ഒ മൈത്രി കെ.പി, പത്തനംതിട്ട എ ഇ ഒ സന്തോഷ് കുമാർ, മാത്യു കെ തമ്പി, ജോൺസ് വർഗ്ഗീസ്, ചെറിയാൻജി, പോൾ മാത്യു, മിനി ഇടുക്കുള, സുജി പി, ബിനു ജോൺ, അക്ഷയ വി നായർ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1