കോഴഞ്ചേരി തെക്കേമല മുതല്‍ പുന്നക്കാട്‌, കുഴിക്കാലവരെയുള്ള യാത്ര ദുരിതത്തോട്‌ ദുരിതം ; വലഞ്ഞ് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാലവര്‍ഷത്തില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടും കുഴികളും റോഡുകളില്‍ യാത്രക്കാര്‍ക്ക്‌ അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച കാറ്റ്‌ നിരവധി മരങ്ങള്‍ ഒടിക്കുകയും മറിക്കുകയും ചെയ്‌തിട്ടുണ്ട്‌. വൈദ്യതി പോസ്‌റ്റുകളും ഒടിഞ്ഞു. ഇത്‌ പലയിടത്തും റോഡിലേക്ക്‌ വീഴുന്നത്‌ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. കോഴഞ്ചേരി തെക്കേമല മുതല്‍ പുന്നക്കാട്‌, കുഴിക്കാല വഴി യാത്ര ഏറെ പ്രയാസമാണ്‌. നേരത്തെ തകര്‍ന്നു കിടന്ന റോഡില്‍ ജല വിതരണ പൈപ്പ്‌ സ്ഥാപിക്കാന്‍ കുഴി എടുത്തതോടെ പൂര്‍ണ്ണമായും തകര്‍ച്ചയിലായി. നിരവധി ഭാഗങ്ങളില്‍ റോഡിന്‌ നടുവിലൂടെ കുഴി എടുത്തത്‌ ഇപ്പോള്‍ ഓട ആയി മാറിയിട്ടുണ്ട്‌.

ഇതില്‍ കൂടി വെള്ളം ഒഴുകുക കൂടി ആയതോടെ ഇരു ചക്ര വാഹനക്കാരാണ്‌ കൂടുതല്‍ ബുദ്ധിമുട്ടുന്നത്‌. റോഡില്‍ കൂടി വെള്ളം പരന്ന്‌ ഒഴുകുന്നതിനാല്‍ ഇത്തരം കുഴികള്‍ കാണാനും കഴിയുന്നില്ല. ഇത്‌ കൂടുതല്‍ അപകടങ്ങള്‍ക്ക്‌ വഴി വെയ്‌ക്കുന്നു. കോഴഞ്ചേരി കോളേജ് ജംഗ്ഷനില്‍ നിന്നും പാമ്പാടിമണ്‍ വരെയുള്ള വണ്‍വേ റോഡില്‍ പൂട്ടു കട്ടകള്‍ ഉറപ്പിച്ചെങ്കിലും വെള്ള മൊഴുക്കിന്‌ കുറവില്ല. വീതി കുറഞ്ഞ ഈ റോഡിലൂടെ വെള്ളം കുത്തി ഒഴുകുക കൂടി ആയതോടെ ചെറു വാഹനങ്ങള്‍ക്ക്‌ കടന്നു പോകാന്‍ കഴിയുന്നില്ല. മഴ പെയ്യുന്നതോടെ ഏറെ നേരത്തേക്ക്‌ വെള്ളം കെട്ടിക്കിടക്കുകയുമാണ്‌. കോളേജ്‌ ഭാഗത്തു നിന്നും പൊയ്യനില്‍ മുക്കിലേക്കുള്ള റോഡ്‌ തിരിച്ചുള്ള വണ്‍വേ ആയതിനാല്‍ ഇത്‌ വഴി ടൗണിലേക്ക്‌ എത്താനും സാധിക്കില്ല. ഇത്‌പലപ്പോഴും ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്‌.

കനത്ത മഴ പെയ്യുന്നതോടെ ഇവിടെ റോഡും തോടും കാണാത്ത അവസ്‌ഥയില്‍ റാന്നിയില്‍ നിന്നും വരുന്ന വലിയ വാഹനങ്ങളടക്കം വഴി മാറിയാണ്‌ കോഴഞ്ചേരി ടൗണിലേക്കും പത്തനംതിട്ട, ആറന്മുള, തിരുവല്ല ഭാഗങ്ങളിലേക്കും പോകുന്നത്‌. കോഴഞ്ചേരി – ചെറുകോല്‍പ്പുഴ റോഡില്‍ പഴയ സി ഐ ഓഫീസിന്‌ മുന്‍പില്‍ റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ അടുത്തിടെ കലുങ്ക്‌ നിര്‍മ്മിക്കുകയും പൂട്ടുകട്ടകള്‍ നിരത്തുകയും ചെയ്‌തു. എന്നാല്‍ ഇതിപ്പോള്‍ കൂടുതല്‍ അപകടത്തിലേക്ക്‌ നീങ്ങുകയാണ്‌. നിരത്തിയ പൂട്ടുകട്ടകള്‍ രണ്ടാഴ്‌ച്ചക്കുള്ളില്‍ ഇളകുകയും താഴുകയും ചെയ്‌തിട്ടുണ്ട്‌. ഇത്‌ വഴി വെള്ളം പരന്ന്‌ ഒഴുകുകയും കെട്ടികിടക്കുകയും ചെയ്യുന്നത്‌ കൂടുതല്‍ അപകടത്തിന്‌ കാരണമായേക്കാം. വാഴക്കുന്നം വഴിയും ചെറുകോല്‍പ്പുഴ വഴിയും തിരിയുന്ന ഇവിടെമിക്കപ്പോഴും തിരക്കാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...