ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് കേരളത്തിലെത്തും. എന്‍ഐഎ റെയ്ഡിനെ തുടര്‍ന്നുള്ള പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ വിവാദങ്ങള്‍ക്കിടെയാണ് സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ എത്തുന്നത്. നഡ്ഡ രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും.

വിമാനത്താവളത്തില്‍ നഡ്ഡയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. അദ്ദേഹം പതിനൊന്നു മണിക്ക് ചെങ്ങമനാട് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ റേഡിയോ പ്രസംഗമായ മന്‍ കി ബാത്തിന്റെ 93-ാം പതിപ്പ് പ്രവര്‍ത്തകര്‍ക്കൊപ്പം കേള്‍ക്കാനാണ് പദ്ധതി. 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണ പരിപാടിയിലും നഡ്ഡ പങ്കെടുക്കും. കോട്ടയത്തും തിരുവനന്തപുരത്തും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് നാ​ഗമ്പടത്തും തിരുവനന്തപുരത്ത് തൈക്കാടുമാണ് പുതിയ ഓഫീസുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...