എറണാകുളം : മുന്‍ ദേശീയ ഹൈജംപ് താരം വാഹനാപകടത്തില്‍ മരിച്ചു. ജൂബി തോമസ് (42) ആണ് മരിച്ചത്. അഞ്ജാത വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. രാവിലെയോടെ പുളിക്കമാലിയില്‍ ബെക്ക് അപകടത്തില്‍പെട്ട് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തൃപ്പൂണിത്തുറ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരിച്ചത്. ഹൈജംപ് താരവും ദേശീയ മെഡല്‍ ജേതാവുമാണ്. ബസ് തട്ടിയാണ് അപകടം നടന്നതെന്ന് കരുതുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. തൃപ്പൂണിത്തുറയില്‍ നിന്നു ജനശതാബ്ദി ട്രെയിനില്‍ ഡ്യൂട്ടിക്കു കയറാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്
മുന്‍ ദേശീയ ഹൈജംപ് താരം വാഹനാപകടത്തില്‍ മരിച്ചു
RECENT NEWS
Advertisment