കോന്നി യെരുശലേം മാർത്തോമ്മാ ഇടവകയുടെ ജൂബിലി പ്രവർത്തന ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : യെരുശലേം മാർത്തോമ്മാ ഇടവകയുടെ 40 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായുള്ള ജൂബിലി പ്രവർത്തന ഉദ്ഘാടനം റവ.സിബു പള്ളിച്ചിറ നിർവഹിച്ചു. 2025 ആഗസ്റ്റ് 3 മുതൽ 2026 ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ സഹായം, ഭവന നിർമ്മാണ സഹായം, ഇടവകയുടെ വികസന പ്രവർത്തനങ്ങൾ, ജൂബിലിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും. ജൂബിലി ലോഗോയുടെ പ്രകാശനം സി റ്റി മത്തായി, (പ്രയർ സെൽ കൺവീനർ) മെൽവിൻ തോമസ് മാത്യു, (പബ്ലിസിറ്റി കൺവീനർ) ജോസ് രാജു (ഫിസിക്കൽ അറേജ് മെൻ്റ് കൺവീനർ) എന്നിവർക്ക് കൈമാറി റവ. സിബു പള്ളിച്ചിറ നിർവഹിച്ചു.

ജൂബിലി പ്രവർത്തന കലണ്ടർ വിശദീകരണം ജനറൽ കൺവീനർ മത്യൂസൺ പി. തോമസ് നിർവ്വഹിച്ചു. തുടർന്ന് ഇടവക ട്രസ്റ്റിമാരായ ആലീസ് ജോസ്, മേരി ജോസഫ് എന്നിവർക്ക് ഇടവക വികാരി റവ. ജോമോൻ ജെ കൈമാറി പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം മലങ്കര മാർത്തോമാ സുറിയാനി സഭയും വിശ്വാസ പൈതൃകവും എന്ന വിഷയത്തിൽ റവ. സിബു പള്ളിച്ചിറ ക്ലാസ്സെടുത്തു. യോഗത്തിൽ ഇടവക വികാരി റവ. ജോമോൻ ജെ അധ്യക്ഷത വഹിച്ചു. സജു ജോൺ, മേരി ജോസഫ്, ആലീസ് ജോസ്, മാത്യുസൺ പി തോമസ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....