കൊച്ചി : ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റിസ് വി കെ മോഹനനെ കമ്മീഷനായി നിയമിച്ച സര്‍ക്കാര്‍ നടപടി അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര ഏജന്‍സിയ്‌ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.
മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇഡി അന്വേഷണം മുഖ്യമന്ത്രിയ്ക്ക് എതിരെയോ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയോ ആണ്. ഈ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. കൂടാതെ സര്‍ക്കാര്‍ നടപടി ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും.