എജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ വെട്ടി പരുക്കേല്‍പ്പിച്ച സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളുടെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. സംസ്ഥാനത്തിന് തന്നെ നാണക്കേടായിരുന്നു നഗരത്തില്‍ കുടുംബസമേതം നടക്കാനിറങ്ങിയ ഇതര സംസ്ഥാന ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്.

ഞായറാഴ്ച രാത്രിയില്‍ പേട്ടയ്ക്കടുത്ത അമ്പലത്തുമുക്കില്‍ വെച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ സ്ത്രീകളെ കയറിപിടിക്കുകയായിരുന്നു. ഇത് തടഞ്ഞ പുരുഷന്‍മാര്‍ക്ക് നേരെ കത്തിവീശി വെട്ടിപ്പരുക്കേല്‍പ്പിച്ചു.

കയ്യിലും കാലിലും പരുക്കേറ്റ് വീട്ടിലേക്ക് തിരികെ പോയവരെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടാണ് അക്രമികള്‍ മടങ്ങിയത്. അക്രമത്തിന് തൊട്ടുപിന്നാലെ വഞ്ചിയൂര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തത് പിറ്റേദിവസം ഉച്ചയ്ക്ക് പേട്ട പോലീസില്‍ പരാതി നല്‍കിയപ്പോഴാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...