എ ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം – കേരള കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിലുള്ള വൻ അഴിമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാർ എഐ ക്യാമറ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തുന്നത്. യഥാർത്ഥ സത്യങ്ങൾ പുറത്തുകൊണ്ടു വരുവാൻ ജുഡീഷ്യൻ അന്വേഷണം ആവശ്യമാണെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാപ്രസിഡന്റ് അഡ്വക്കേറ്റ് വർഗീസ് മാമന്റെ അധ്യക്ഷതയിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻമാരായ മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി , പ്രൊഫ. ഡികെ ജോൺ, ജോൺ കെ മാത്യൂസ് സംസ്ഥാന ട്രഷറർ ഡോക്ടർ എബ്രഹാം കലമണ്ണിൽ ഉന്നത അധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ മാത്യു സംസ്ഥാന സെക്രട്ടറിമാരായ ശ്രീ ജോർജ് കുന്നപ്പുഴ ,അഡ്വ. ബാബു വർഗീസ് , സാം ഈപ്പൻ, തോമസ് മാത്യു, ബിജു ലങ്കഗിരി , ജോർജ് മാത്യു, റോയി ചാണ്ട പിള്ള, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജോസ് പഴയയിടം, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ വൈ രാജൻ, ജോസ് കൊന്നപ്പാറ , രാജീവ് താമരപള്ളി എന്നിവർ പ്രസംഗിച്ചു. മെയ് മാസം പന്ത്രണ്ടാം തീയതി തിരുവല്ലയിൽ നടക്കുന്ന യുഡിഎഫ് കൺവെൻഷനും ഇരുപതാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരവും വൻ വിജയമാക്കുവാൻ നേതൃയോഗം തീരുമാനിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ

0
ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത്...