Tuesday, May 6, 2025 6:02 am

‘വിവാഹേതര ബന്ധം ആരോപിച്ച് പുറത്താക്കിയ ജുഡീഷ്യൽ ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തില്ല’; വിമർശനവുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട് പുറത്താക്കിയ ജുഡീഷ്യൽ ഓഫീസറെ ജോലിയിൽ തിരിച്ചെടുക്കാത്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും പഞ്ചാബ് സർക്കാറിനെയും വിമർശിച്ച് സുപ്രീം കോടതി. ഇവർക്ക് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകണമെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യത്തെ ഹൈക്കോടതി തള്ളിയത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2018 ഒക്‌ടോബർ 25നാണ് പുറത്താക്കിയ നടപടിയെ ഇരുവരും ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പുരുഷ ഓഫിസറുടെ ഹർജി ഹൈക്കോടതി തള്ളി. ഒരു ദിവസത്തിന് ശേഷം അതേ ബെഞ്ച് വനിതാ ഉദ്യോഗസ്ഥയെ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. പുരുഷ ജുഡീഷ്യൽ ഓഫീസറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. വനിതാ ജുഡീഷ്യൽ ഓഫീസറെ തിരിച്ചെടുത്തതിനെതിരെ ഹൈക്കോടതി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതി അപ്പീൽ തള്ളി. പിന്നാലെ താനും വനിതാ ജുഡീഷ്യൽ ഓഫീസറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ സത്യമില്ലെങ്കിൽ തന്നെയും സർവീസിൽ തിരിച്ചെടുക്കണമെന്നും 2009ലെ പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പുരുഷ ഉദ്യോഗസ്ഥൻ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഇദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. തീരുമാനം പുനഃപരിശോധിച്ച സർക്കാർ 2024 ഏപ്രിൽ 2-ന് വീണ്ടും ഇയാളെ പിരിച്ചുവിട്ട നോട്ടീസ് നൽകി.

ഈ കേസ് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുകയും പ്രസ്തുത പിരിച്ചുവിടലിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ജീവനക്കാരനെ സർവീസിൽ തിരിച്ചെടുക്കണമെന്നും നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകണമെന്നും ബെഞ്ച് പറഞ്ഞു. ഓഫിസറെ സർവീസിലേക്ക് തിരിച്ചെടുക്കാത്തതിൽ ഹൈക്കോടതിയുടെയും സംസ്ഥാനത്തിൻ്റെയും നിഷ്‌ക്രിയത്വത്തിൽ ഞങ്ങൾ ന്യായീകരണമൊന്നും കാണുന്നില്ലെന്നും പരാതിക്കാരന് മേൽപ്പറഞ്ഞ കാലയളവിലെ മുഴുവൻ ശമ്പളത്തിനും അർഹതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഉദ്യോ​ഗസ്ഥന്റെ ഭാര്യയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. 2022-ൽ, ജുഡീഷ്യൽ ഓഫീസറുടെ സേവനം അവസാനിപ്പിക്കാൻ പഞ്ചാബ് സർക്കാർ 2009-ൽ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പിരിച്ചുവിടൽ ഉത്തരവിനെതിരായ ഉദ്യോഗസ്ഥൻ്റെ ഹർജി തള്ളിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, വിഷയം പുനഃപരിശോധിക്കാൻ ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിനോട് കോടതി അഭ്യർത്ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ

0
തിരുവനന്തപുരം : എന്തിനോ വേണ്ടി സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ഓണ്‍ലൈൻ ചാനൽ...

യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

0
തിരുവനന്തപുരം : യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ...

നന്തൻകോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്

0
തിരുവനന്തപുരം : നന്തൻകോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച...

അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി

0
തിരുവനന്തപുരം : യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ...