പുതിയ ഇലക്ട്രിക് സ്കൂട്ടറിന് എന്നും കംപ്ലെയിന്റ്, ജീവനക്കാർ അവ​ഗണിച്ചു, ഒലയുടെ ഷോറൂമിന് തീവെച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിലെ കലബുറ​ഗിയിൽ ഒലയുടെ ഇലക്ട്രിക് ഷോറൂം യുവാവ് അ​ഗ്നിക്കിരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി കമ്പനി. 26 കാരനായ മുഹമ്മദ് നദീം എന്ന ഉപഭോക്താവാണ് ഷോറൂം കത്തിച്ചത്. പുതിയതായി വാങ്ങിയ സ്കൂട്ടറിന്റെ സ്കൂട്ടറിന്റെ സർവീസുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. തന്റെ പരാതി ഷോറൂം ജീവനക്കാർ അവഗണിച്ചതിനെ തുടർന്നാണ് ഷോറൂം കത്തിച്ചതെന്ന് ഇയാൾ പറഞ്ഞു. കഴിഞ്ഞ മാസാണ് ഇയാൾ സ്കൂട്ടർ വാങ്ങിയത്. ഒലയുടെ ഷോറൂമിൽ കന്നാസിൽ പെട്രോൾ നിറച്ചെത്തി സ്കൂട്ടറുകൾക്ക് തീയിടുകയായിരുന്നു. ഈ സമയം, ഷോറൂമിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി.

തീപിടിത്തത്തിൽ ഏകദേശം 8 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനി അറിയിച്ചു. ആറോളം സ്കൂട്ടറുകൾ കത്തിനശിച്ചു. 20 ദിവസം മുമ്പാണ് ഇയാൾ ഷോറൂമിൽ നിന്ന് ഒല സ്‌കൂട്ടർ വാങ്ങിയത്. ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ നിരന്തരം പ്രശ്നങ്ങളുണ്ടായി. പലതവണ റിപ്പയർ ചെയ്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല. തുടർന്ന് ഇയാൾ പരാതിപ്പെട്ടെങ്കിലും ജീവനക്കാർ അവ​ഗണിച്ചതിനെ തുടർന്നാണ് തീയിട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. അക്രമ സംഭവത്തിൻ്റെ കുറ്റവാളിയെ കണ്ടെത്തിയെന്നും വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായതും കർശനമായ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...