വയനാട് : വയനാട് മാനന്തവാടിയിൽ നിന്നും ജംഗിൾ സവാരി ആരംഭിച്ചു. ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റിലുമായി 49 പേരാണ് ജംഗിൾ സവാരി ആസ്വദിക്കാനായി എത്തിയത്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബജറ്റ് ടൂറിസം സെല്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സവാരിയാണ് മാനന്തവാടിയിൽ നിന്നും ആരംഭിച്ചത്. വന്യജീവികളെ പേടിക്കാതെ കാടിനുള്ളിൽ സുരക്ഷിതമായൊരു യാത്രയാണ് കെഎസ്ആർടിസി ബസിൽ ഒരുക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്നുമാണ് ആദ്യത്തെ ജംഗിൾ സവാരി ആരംഭിച്ചത്. ഇതുവരെയുളള കണക്കിൽ 10 ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചത്. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്ന് ജംഗിൾ സവാരി രാത്രിയാണ്. എന്നാൽ മാനന്തവാടിയില്‍നിന്ന് പുലർച്ചെയാണ് സവാരി ആരംഭിക്കുന്നത്. രാവിലെ 5.30 ന് താഴെയങ്ങാടിയിലുള്ള മാനന്തവാടി ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങുന്ന ബസ് ബാവലി, തോൽപെട്ടി, തിരുനെല്ലി എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം 9.30നാണ് മാനന്തവാടിയിൽ തിരിച്ചെത്തുന്നത്. ടിക്കറ്റ് നിരക്ക് മുന്നൂറ് രൂപയാണ്.
ജംഗിൾ സവാരിയുടെ ആദ്യത്തെ യാത്രയിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും മാനന്തവാടിയില്‍നിന്നുള്ളവരും ഉണ്ടായിരുന്നു. ജില്ലാ കോഓര്‍ഡിനേറ്റര്‍ സി ഡി വര്‍ഗീസ്, നോര്‍ത്ത് സോണല്‍ കോഓര്‍ഡിനേറ്റര്‍ ഇ എസ് ബിനു, ഡി ടി ഒ ജോഷി ജോണ്‍ എന്നിവരാണ് ജില്ലയില്‍ പദ്ധതി ഏകോപിപ്പിക്കുന്നത്. ആദ്യ യാത്രയിൽ ഡ്രൈവർ സീറ്റിലെത്തിയത് കെ ജെ റോയ് ആണ്. കണ്ടക്ടറായി എത്തിയത് എം സി അനില്‍കുമാറായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മാനന്തവാടി ഡിപ്പോയുടെ ആദ്യസവാരി ഫ്‌ളാഗ് ഓഫ് ചെയ്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.