ഇക്വഡോറിൽ സൈനിക വേഷത്തിലെത്തി 12 പേരെ വെടിവെച്ച് കൊന്ന് അക്രമികൾ

For full experience, Download our mobile application:
Get it on Google Play

ഇക്വഡോർ: കോഴിപ്പോരിനിടെ സൈനിക വേഷത്തിലെത്തിയ സംഘം 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഇക്വഡോറിൻ്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ മാനബിയിലാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ പോലീസ് അറസ്റ്റ് ചെയ്തു. ലോസ് ആർ 7 എന്ന ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് വിവരം. കോഴിപ്പോര് നടന്നിരുന്ന റിങ്ങിലേക്ക് തോക്കുമായി അതിക്രമിച്ച് കടന്ന അക്രമി കാഴ്ചക്കാർക്കിടയിലേക്ക് വെടിവെക്കുകയായിരുന്നു. അഞ്ചിലേറെ പേരാണ് അക്രമം നടത്തിയത്. വെടിയുതിർത്ത ശേഷം ദേശീയ പാതയിലേക്കെത്തിയ സംഘം കാറും വേഷവും ഉപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

ആക്രമണത്തിന് അക്രമികൾ ധരിച്ചിരുന്ന സേനാ വേഷം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ലാ വലൻസിയയിൽ നടത്തിയ റെയ്ഡിൽ തോക്കും പോലീസുകാരുടെ വ്യാജ യൂണിഫോമുകളും എട്ട് റൈഫിളുകൾ, നാല് പിസ്റ്റളുകൾ, മൂന്ന് ഷോട്ട് ഗണ്ണുകൾ, തിരകൾ നിറയ്ക്കുന്ന എട്ട് മാഗ്സിനുകൾ, 11 സെൽഫോൺ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ, ടാക്റ്റിക്കൾ കയ്യുറകൾ എന്നിവയും കണ്ടെത്തി. ഇതിന് ശേഷമാണ് നാല് പേർ പോലീസിൻ്റെ പിടിയിലാകുന്നത്. ആക്രമണത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...