അത്യപൂര്‍വമായ ബോംബെ ഗ്രൂപ്പ് രക്തവുമായി ജൂനൈസും അഭിലാഷും പത്തനംതിട്ടയില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അത്യപൂര്‍വമായ രക്തവുമായി അവരെത്തി. പത്തുലക്ഷം പേരില്‍ മൂന്നോ നാലോ പേര്‍ക്ക് മാത്രം കണ്ടുവരുന്ന  “ബോംബെ ഗ്രൂപ്പ് ” രക്തം ദാനം ചെയ്യുവാനാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി ജൂനൈസ് (37), കോഴിക്കോട് സ്വദേശി അഭിലാഷ് (43) എന്നിവര്‍ ഇന്ന് വെളുപ്പിനെ പത്തനംതിട്ടയില്‍ എത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 41 വയസ്സുകാരന്‍ ബിജുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാനാണ് ബ്ലഡ് ഡോണേഴ്സ് കേരളാ (BDK)യുടെ പ്രവര്‍ത്തകരായ ഇവരെത്തിയത്. ബിജു കഴിഞ്ഞ നാല് ദിവസമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്തത്തിലെ കൌണ്ട് കുറഞ്ഞു പോകുന്ന രോഗമാണ്.

പത്തനംതിട്ട ബ്ലഡ് ബാങ്കിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ബോംബെ ഗ്രൂപ്പ് രക്തം ശേഖരിക്കുന്നതെന്ന് ബ്ലഡ് ഡോണേഴ്സ് കേരളാ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ പറഞ്ഞു. ഇതിനു മുമ്പ് രക്തം ശേഖരിച്ചത് ലോക്ക് ഡൌണ്‍ കാലത്ത് ആയിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ ഈ രക്ത ഗ്രൂപ്പ് കാണാറുള്ളു. കേരളത്തില്‍ ഏകദേശം അമ്പതോളം പേര്‍ക്കാണ് ഈ രക്തഗ്രൂപ്പ് ഉള്ളതെന്നും അതില്‍ മുപ്പതോളം പേര്‍ മാത്രമാണ് രക്തദാതാക്കളായി നിലവിലുള്ളതെന്നും പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മൂലം മറ്റുള്ളവര്‍ക്ക് രക്തം നല്‍കുവാന്‍ കഴിയില്ലെന്നും ബിജു കുമ്പഴ പറഞ്ഞു. തികച്ചും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ബ്ലഡ് ഡോണേഴ്സ് കേരളാ (BDK) നടത്തുന്നത്. രക്തദാനത്തിന്റെ പേരില്‍ ആരില്‍നിന്നും പണമോ പാരിതോഷികങ്ങളോ സ്വീകരിക്കില്ല. സ്വന്തമായി പണം ചിലവാക്കിയാണ് രക്തം ദാനം ചെയ്യുവാന്‍ എത്തുന്നത്‌. ലോകമെമ്പാടും പടര്‍ന്നുകിടക്കുന്നതാണ് ബ്ലഡ് ഡോണേഴ്സ് കേരളായുടെ സുഹൃത്ത് വലയം. ഏത് അടിയന്തിര സാഹചര്യങ്ങളിലും രക്തം ദാനം ചെയ്യുവാന്‍ പ്രവര്‍ത്തകര്‍ എവിടെയും ഓടിയെത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...