Tuesday, July 8, 2025 6:06 am

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി ; മാലി വഴിയുള്ള യാത്രയും വിലക്കി

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ നേരിട്ടുള്ള യാത്രാവിലക്ക് എര്‍പ്പെടുത്തിയതിനാല്‍ മാലിദീപ്, ബഹ്‌റൈന്‍ , നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലേക്ക് ആളുകള്‍ കടന്നിരുന്നത്. ഇന്നലെ മുതല്‍ മാലിദീപും വിലക്ക് ഏര്‍പ്പെടുത്തിയാതോടെ ആ വഴിയും സൗദി പ്രവാസികള്‍ക്ക് മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു.

ഇപ്പോള്‍ നേപ്പാള്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ക്കും വന്‍ തിരിച്ചടി. നേപ്പാളില്‍നിന്ന് സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റ് ആയി പോകുന്നവര്‍ക്ക് കോവിഡ്-പി.സി.ആര്‍ ടെസ്റ്റ് സൗകര്യം നിര്‍ത്തിവെച്ചതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ്(25) മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഈ തിരുമാനം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്

നേപ്പാള്‍ പൗരന്‍ാര്‍, നയതന്ത്ര വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബം, നേപ്പാളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന വിദേശികള്‍ എന്നിവര്‍ക്ക് മാത്രമായി പി.സി.ആര്‍ ടെസ്റ്റ് പരിമിതപ്പെടുത്തി. ഇതോടെ നേപ്പാള്‍ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതും പ്രവാസികള്‍ക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാതലത്തിലാണ് തീരുമാനം. നേപ്പാളില്‍നിന്നുള്ള ഹിമാലയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ബഹറിന്‍ വഴിയുള്ളവര്‍ക്ക് വരാം അതും എപ്പോള്‍ നിലക്കുമെന്നുള്ള ആശങ്കയിലാണ് സൗദി പ്രവാസികള്‍. യാത്രക്ക് 48 മണിക്കൂര്‍ മുന്‍പുള്ള പി സി ആര്‍ ടെസ്റ്റ്‌ ഉള്ളവര്‍ അതും ക്യു ആര്‍ കോഡ് ഉള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കര്‍ശനനിര്‍ദേശവും ഉണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി മുരളി തുമ്മാരുകുടി

0
ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി...

ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡോണൾഡ്...

0
വാഷിംഗ്ടണ്‍ : വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ...

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്

0
തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...